ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ കോവിഡ് രോഗിയെ വീട്ടില്‍ നിന്ന് മാറ്റണം; സര്‍ക്കാര്‍ നിര്‍ദേശം

ആശുപത്രികളിലോ സിഎഫ്എല്‍ടിസികളിലോ പ്രവേശിപ്പിക്കണമെന്നാണ് നിര്‍ദേശം. 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ കോവിഡ് ബാധിച്ച വ്യക്തികളെ വീട്ടില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ആശുപത്രികളിലോ സിഎഫ്എല്‍ടിസികളിലോ പ്രവേശിപ്പിക്കണമെന്നാണ് നിര്‍ദേശം. 

പഞ്ചായത്ത് ഡയറക്ടറാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോവിഡ് ബാധിതരുടെ കുടുംബത്തിന് ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 

സംസ്ഥാനത്ത്  ഇന്നും കാല്‍ലക്ഷത്തിന് പുറത്താണ് കോവിഡ് ബാധിതരുടെ എണ്ണം. 26,685 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം 1255, പത്തനംതിട്ട 933, കാസര്‍കോട് 908, വയനാട് 873, ഇടുക്കി 838 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com