തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ വരുന്ന മൂന്നാഴ്ച അതീവജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നേരത്തെ കണക്കുകൂട്ടിയതിന് അനുസരിച്ചാണ് ഇപ്പോള്‍ കോവിഡ് വ്യാപനം സംഭവിക്കുന്നത്. കോവിഡ് വ്യാപനനിരക്ക് ദേശീയ തലത്തേക്കാള്‍ കേരളത്തില്‍ കുറവാണ്. രോഗം ബാധിക്കാത്ത 50 ശതമാനത്തിലേറെ ആളുകള്‍ കേരളത്തിലുണ്ട്. കോവിഡ് പ്രതിരോധത്തിന് ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമാക്കണം. എന്നാല്‍ മാത്രമേ കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് 60,000ലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗസ്ഥിരീകരണ നിരക്ക് 13 ശതമാനം കടന്നു. മലപ്പുറം ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ സ്ഥിതി സങ്കീര്‍ണമായി തുടരുകയാണ്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് ഏഴ് ജില്ലകളുണ്ട്. വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘത്തെ അയച്ചിട്ടുണ്ട്. രോഗവ്യാപനം കുറയ്ക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കാനും രോഗവ്യാപനത്തിന്റെ കാരണം കണ്ടെത്തുന്നതിനുമാണ് കേന്ദ്രസംഘം എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates