തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. പ്രതിദിനകേസുകള്‍ വീണ്ടും ആയിരം കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 1,197 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരകക്ക് 7.7ശതമാനമാണ്. അതേസമയം നാളെ സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും മാസ്‌ക് ധരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
മുന്നറിയിപ്പ് ബോര്‍ഡുകള്‍, ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണം
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനുമുന്‍പ് തന്നെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരിടവേളയ്ക്ക് ശേഷം പൊതു ഇടങ്ങളിലേക്ക് നമ്മുടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കൂടി വന്നെത്തുകയാണ്. അവര്‍ക്ക് സുരക്ഷിതമായ യാത്രയും അനുബന്ധ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി 'അധ്യയന വര്‍ഷത്തെ വരവേല്‍ക്കാം, കരുതലോടെ' എന്നൊരു പ്രചരണ പരിപാടി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ ഇടപെടുന്ന പൊതുസ്ഥലങ്ങള്‍, ഗതാഗത സൗകര്യങ്ങള്‍, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവയെ പ്രതിപാദിക്കുന്നതാണ് ഈ പ്രചരണ പരിപാടി.
മുഖ്യമന്ത്രിയുടെ കുറിപ്പ്
സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ വേനലവധിക്ക് ശേഷം നാളെ തുറക്കുകയാണ്. ക്ലാസുകളാരംഭിക്കുന്നതിന് മുന്‍പു തന്നെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പാഠപുസ്തകങ്ങളും യൂണിഫോമുകളും വിതരണം ചെയ്തിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം പൊതു ഇടങ്ങളിലേക്ക് നമ്മുടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കൂടി വന്നെത്തുകയാണ്. അവര്‍ക്ക് സുരക്ഷിതമായ യാത്രയും അനുബന്ധ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി 'അധ്യയന വര്‍ഷത്തെ വരവേല്‍ക്കാം, കരുതലോടെ' എന്നൊരു പ്രചരണ പരിപാടി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ ഇടപെടുന്ന പൊതുസ്ഥലങ്ങള്‍, ഗതാഗത സൗകര്യങ്ങള്‍, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവയെ പ്രതിപാദിക്കുന്നതാണ് ഈ പ്രചരണ പരിപാടി.
ഗതാഗത തടസ്സങ്ങളുണ്ടാക്കുന്ന ബോര്‍ഡുകളും കൊടിതോരണങ്ങളും നീക്കണം.
വിദ്യാലയങ്ങള്‍ക്ക് സമീപം മുന്നറിയിപ്പ് ബോര്‍ഡുകള്‍, ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍ തുടങ്ങിയവ സ്ഥാപിക്കണം.
സ്‌കൂള്‍ തുറക്കുന്ന ദിവസങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തണം. അലക്ഷ്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കരുത്.
സ്‌കൂള്‍ ബസുകളിലെ കുട്ടികളുടെ എണ്ണം, വാഹനങ്ങളുടെ ഫിറ്റ്‌നസ്സ് എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കണം.
സ്‌കൂള്‍ പരിസരത്തെ കടകളില്‍ കൃത്യമായ പരിശോധന നടത്തി നിരോധിത വസ്തുക്കള്‍, ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം.
സ്‌കൂളുകളിലും പരിസരങ്ങളിലും അപകടകരമായ നിലയിലുള്ള മരച്ചില്ലകള്‍ വെട്ടിമാറ്റണം.
അപകടകരമായ നിലയില്‍ മരങ്ങള്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അവ മുറിച്ചുമാറ്റണം.
ഇലക്ട്രിക് പോസ്റ്റില്‍ വയര്‍, കമ്പി എന്നിവ താഴ്ന്നു കിടക്കുന്നുണ്ടെങ്കില്‍ അപാകത പരിഹരിച്ചു സുരക്ഷ ഉറപ്പാക്കണം. സ്‌റ്റേ വയര്‍, ഇലക്ട്രിക് കമ്പികള്‍ മുതലായവ പരിശോധിച്ച് അപകട സാധ്യതയില്ലെന്ന് ഉറപ്പാക്കണം.
കോവിഡ് കാലത്തെ അനിശ്ചിതാവസ്ഥക്ക് ശേഷം നമ്മുടെ വിദ്യാഭ്യാസ രംഗം പൂര്‍വാവസ്ഥയിലേക്ക് തിരിച്ചെത്തുന്ന ഘട്ടമാണിത്. വേനലവധിക്ക് ശേഷം സ്‌കൂളുകളിലേക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ പഠനാന്തരീക്ഷമൊരുക്കേണ്ടതുണ്ട്. അതിനാല്‍, ഈ പ്രചരണ പരിപാടിയില്‍ നമുക്കെല്ലാം പങ്കാളികളാകാം. നാളെ മുതല്‍ സ്‌കൂളുകളില്‍ എത്തിച്ചേരുന്ന എല്ലാ കുട്ടികള്‍ക്കും ആശംസകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates