എറണാകുളത്ത് ഒൻപതിനായിരത്തിന് മുകളിൽ; രണ്ടാമത് തൃശൂർ; കോവിഡ് രോ​ഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളത്ത് ഒൻപതിനായിരത്തിന് മുകളിൽ; രണ്ടാമത് തൃശൂർ; കോവിഡ് രോ​ഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതൽ കോവിഡ് രോ​ഗികൾ എറണാകുളത്ത്. അതേസമയം ഇന്നലെത്തെ അപേക്ഷിച്ച് ഇന്ന് രോ​ഗികളുടെ എണ്ണത്തിൽ കുറവുണ്ട്. തൃശൂരും രോ​ഗികളുടെ എണ്ണത്തിൽ വർധനവുണ്ട്. സംസ്ഥാനത്ത് ആകെ ഇന്ന് 51,570 പേർക്കാണ് രോ​ഗം കണ്ടെത്തിയത്. 

എറണാകുളം 9704, തൃശൂർ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861, മലപ്പുറം 2796, പത്തനംതിട്ട 2517, കണ്ണൂർ 1976, ഇടുക്കി 1565, വയനാട് 1338, കാസർക്കോട് 769 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,366 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 87 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 374 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 53,666 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 177 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 47,776 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3178 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 439 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 32,701 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 7461, കൊല്ലം 1278, പത്തനംതിട്ട 3343, ആലപ്പുഴ 2018, കോട്ടയം 2425, ഇടുക്കി 1361, എറണാകുളം 1382, തൃശൂർ 1012, പാലക്കാട് 2489, മലപ്പുറം 1131, കോഴിക്കോട് 5562, വയനാട് 964, കണ്ണൂർ 1728, കാസർക്കോട് 547 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,54,595 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 55,74,535 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com