മറുപടി പറയേണ്ടത് സജി ചെറിയാന്‍, യഥാര്‍ത്ഥ വിശ്വാസങ്ങളെ എല്‍ഡിഎഫ് സ്വീകരിക്കും: ബിനോയ് വിശ്വം

വിഷയത്തില്‍ മറുപടി പറയേണ്ടത് സജി ചെറിയാനാണ്. ഇത്തരം കാര്യങ്ങള്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യണ്ടതില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി
Binoy Viswam
Binoy Viswam
Updated on
1 min read

തിരുവനന്തപുരം: യഥാര്‍ത്ഥ വിശ്വാസങ്ങളെ സ്വീകരിക്കുന്ന നിലപാടാണ് എല്‍ഡിഎഫിനുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. സജി ചെറിയാന്‍ അമൃതാനന്ദമയിയെ ആശ്ലേഷിച്ച ചിത്രം കണ്ടിട്ടില്ല. വിഷയത്തില്‍ മറുപടി പറയേണ്ടത് സജി ചെറിയാനാണ്. ഇത്തരം കാര്യങ്ങള്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യണ്ടതില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Binoy Viswam
സ്‌കൂള്‍ കലോത്സവം: 'എ' ഗ്രേഡ് വിജയികള്‍ക്ക് സര്‍ക്കാരിന്റെ സമ്മാനം

മതങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന നിലപാടാണ് എല്‍ഡിഎഫിനുള്ളത്. മതഭ്രാന്തിനൊപ്പം ഇടതുപക്ഷം നിലകൊള്ളില്ലെന്നും ബിനോയ് വിശ്വം തിരുവനന്തപുരത്ത് പ്രതികരിച്ചു. യഥാര്‍ത്ഥ വിശ്വാസങ്ങളെ സ്വീകരിക്കുന്ന നിലപാടാണ് എല്‍ഡിഎഫിനുള്ളത്. മതഭ്രാന്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസ് സ്വീകരിക്കുന്ന ഇടത് അനുകൂല നിലപാടുകളിലും സിപിഐ സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കി.

Binoy Viswam
എന്‍എസ്എസിനോട് അനുനയമോ?, ആരു പറഞ്ഞു?; എടുത്തത് രാഷ്ട്രീയ തീരുമാനമെന്ന് വിഡി സതീശന്‍

ഇടതുപക്ഷം ആണ് ശരിയെന്ന് ബോധ്യപ്പെട്ടാല്‍ എന്‍എസ്എസ് അത് പറയട്ടെ. ഇപ്പോഴത്തെ നിലപാടുകളെ പോസിറ്റീവായി കാണുന്നു. എന്‍എസ്എസിനോട് എല്‍ഡിഎഫിന് ശത്രുതാ മനോഭാവമില്ല. പതമനാഭന്റെ ആദര്‍ശം ഉയര്‍ത്തി പിടിക്കുന്നതുവരെ എന്‍എസ്എസ് നിലപാട് ശരിയെന്ന് പറയുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

Summary

CPI Kerala State secretary Binoy Viswam reaction on Mata Amritanandamayi birthday function presence of minister Saji Cherian.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com