സിപിഐ സംസ്ഥാന കൗൺസിൽ ഇന്ന്; അൻവറിന്റെ ആരോപണങ്ങളും ചർച്ചയാകും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം നാളെ
CPI State Council today
പ്രതീകാത്മകംഫയല്‍
Updated on
1 min read

തിരുവനന്തപുരം: പിവി അൻവർ എംഎൽഎ ഉയർത്തിയ ​ഗുരുതര രാഷ്ട്രീയ ആരോപണങ്ങൾ ഇടതുപക്ഷത്ത് വലിയ പ്രതിസന്ധിയായി നിൽക്കെ സിപിഐ സംസ്ഥാന നിർവാഹക സമിതി യോ​ഗം ഇന്ന്. തിരുവനന്തപുരത്താണ് യോ​ഗം. നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും യോ​ഗം ചേരുന്നുണ്ട്.

അൻവറിന്റെ ആരോപണങ്ങൾ എഡിജിപി അജിത് കുമാറിനേയും മറികടന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയിലെത്തി നിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സിപിഐ യോ​ഗം എന്നതിനാൽ വിഷയം ചൂടേറിയ ചർച്ചകൾക്കു തന്നെ വഴി തുറക്കും. വിവാ​ദങ്ങളിൽ സിപിഐക്ക് അതൃപ്തിയുണ്ട്. ആരോപണങ്ങൾ കൈകാര്യം ചെയ്ത രീതിയടക്കം യോ​ഗത്തിൽ വിമർശന വിധേയമായേക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാലക്കാട്ടെ സമാന്തര കൗൺസിൽ ഉൾപ്പെടെയുള്ള സംഘടനാ വിഷയങ്ങളാണ് രണ്ട് ദിവസം നീളുന്ന യോ​ഗത്തിന്റെ അജണ്ട. പത്തനംതിട്ടയിലെ അഴിമതി ആരോപണവും ചർച്ചയാകും. ബലാത്സം​ഗ കേസിൽ പ്രതിയായ മുകേഷ് എംഎൽഎയുടെ രാജി അനിവാര്യമാണെന്ന നിലപാടാണ് സിപിഐക്കുള്ളത്. എന്നാൽ സിപിഎം രാജി വയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ്. ഇതിലെ അമർഷവും യോ​ഗത്തിൽ പ്രകടമാകും.

അൻവറിന്റെ തുറന്നു പറച്ചിൽ നിൽക്കെ നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നുണ്ട്. യോ​ഗത്തിൽ പി ശശിക്കെതിരായ ആരോപണങ്ങൾ പരിശോധിക്കും. ശശി അധികാര കേന്ദ്രമായി പ്രവർത്തിക്കുകയാണെന്നും സ്വേച്ഛാധിപതിയാണെന്നുമുള്ള ആക്ഷേപങ്ങളും പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ എന്ന നിലപാട് പല നേതാക്കളും പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

CPI State Council today
വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ; ശക്തമായ കാറ്റ്, മുന്നറിയിപ്പ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com