'വ്യാജന്‍ ഇപ്പോള്‍, കോഴിയായി..' പരിഹാസവുമായി ഇ എന്‍ സുരേഷ് ബാബു

യുവനേതാവിനെതിരായ ആരോപണത്തില്‍ സിപിഎം അല്ല മറുപടി പറയേണ്ടത്
e n suresh babu
സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ടിവി ദൃശ്യം
Updated on
1 min read

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് നേതാവിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ആത്മാഭിമാനം ഉണ്ടെങ്കില്‍ കോണ്‍ഗ്രസ് നടപടി സ്വീകരിക്കണം എന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. ആത്മാഭിമാനമുള്ള പ്രസ്ഥാനമാണെങ്കില്‍ സംഘടനാ തരത്തില്‍ എങ്കിലും നടപടിയെടുക്കണം. യുവനേതാവിനെതിരായ ആരോപണത്തില്‍ സിപിഎം അല്ല മറുപടി പറയേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

e n suresh babu
'സ്വന്തം മകളാണ് പറയുന്നതെങ്കില്‍ പിതാവ് എന്തു ചെയ്യും?, അത് ഞാന്‍ ചെയ്തിട്ടുണ്ട്', രാഹുലിനെതിരെ മുഖം നോക്കാതെ നടപടി: വി ഡി സതീശന്‍

യുവനടി ഉള്‍പ്പെടെ ഉന്നയിച്ച് ആരോപണങ്ങള്‍ പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലേക്ക് തിരിയുന്ന സാഹചര്യത്തിലാണ് സുരേഷ് ബാബുവിന്റെ പ്രതികരണം. യുവനേതാവ് സ്ഥിരം ആരോപണവിധേയനാണ്. ''ഇയാള്‍ രാഷ്ട്രീയത്തില്‍ വന്നയുടനെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വ്യാജന്‍, ഞങ്ങളുണ്ടാക്കിയതാണോ വ്യാജന്‍? ഇപ്പോ കോഴി എന്നായി അല്ലേ. എന്നാണ് ജനം വിളിക്കുന്നതെന്നാണ് പറയുന്നത്. എനിക്കറിയില്ല. വ്യാജന്‍, കോഴി എന്ന് കേരളമാകെ ചര്‍ച്ച ചെയ്യുമ്പോള്‍ നാണവും മാനവുമുള്ള പ്രസ്ഥാനമാണെങ്കില്‍, ആത്മാഭിമാനമുള്ള പ്രസ്ഥാനമാണെങ്കില്‍ കോണ്‍ഗ്രസ് സംഘടനാപരമായെങ്കിലും നടപടിയെടുക്കേണ്ടേ എന്ന ചോദ്യമാണ് ഇ എന്‍ സുരേഷ് ബാബു ഉന്നയിച്ചത്. യുവനേതാവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.

e n suresh babu
'എത്രാമത്തെ തവണയാണ് ഇങ്ങനെ ആരോപണങ്ങള്‍ കേള്‍ക്കുന്നത്? ചര്‍ച്ച ചെയ്യാതിരിക്കാനാവുമോ?; യൂത്ത് കോണ്‍ഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ വനിതാ നേതാവിന്‍റെ ശബ്ദ സന്ദേശം

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്നും പരാതി ലഭിച്ചിട്ടില്ലെന്നും എന്നാണ് പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്‍ പ്രതികരിച്ചു. വനിതകള്‍ക്കെതിരെ ആര് അതിക്രമം നടത്തിയാലും കോണ്‍ഗ്രസ് സംരക്ഷിക്കില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ താന്‍ ആളല്ല. ഡിസിസിക്ക് ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും എ തങ്കപ്പന്‍ പറഞ്ഞു.

Summary

cpim Palakkad District Secretary e n suresh babu criticizes Congress leadership over Youth Congress controversy. He said the movement should act organizationally if it values self-respect, adding that the CPM need not answer allegations against the young leader.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com