'കഴക്കൂട്ടത്ത് സിപിഎം- ബിജെപി ഡീല്‍; കടകംപള്ളി ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കി'; തിരുവന്തപുരത്ത് സിപിഎമ്മില്‍ വിമതപ്പട

എപ്പോഴും കടകംപള്ളി സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നത് ബിജെപിക്ക് അനുകൂലമായിട്ടാണ്. ജയസാധ്യത ഇല്ലാത്ത സ്ഥാനാര്‍ഥികളെ നിര്‍ത്തി ബിജെപിയെ വിജയിപ്പിക്കാനാണ് ശ്രമം.
CPM-BJP deal in Thiruvananthapuram, says Local Committee member.
ആനി അശോകന്‍ - കടകംപള്ളി സുരേന്ദ്രന്‍
Updated on
1 min read

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ സിപിഎം - ബിജെപി ഡീല്‍ എന്ന ആരോപണവുമായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം. ഡീലിന് പിന്നില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ ടകംപള്ളി സുരേന്ദ്രന്‍ ആണെന്ന് ആനി അശോകന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ വോട്ട് കിട്ടാനാണ് കടകംപള്ളി സുരേന്ദ്രന്റെ നീക്കമെന്നാണ് ആനി അശോകന്‍ പറയുന്നത്.

'എപ്പോഴും കടകംപള്ളി സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നത് ബിജെപിക്ക് അനുകൂലമായിട്ടാണ്. ജയസാധ്യത ഇല്ലാത്ത സ്ഥാനാര്‍ഥികളെ നിര്‍ത്തി ബിജെപിയെ വിജയിപ്പിക്കാനാണ് ശ്രമം. കടകംപള്ളിക്ക് എംഎല്‍എ ആയി മത്സരിക്കുമ്പോള്‍ തിരിച്ച് വോട്ട് കിട്ടാന്‍ വേണ്ടിയാണ് നീക്കം. തിരുവനന്തപുരം ജില്ലയ്ക്കകത്ത്, പ്രത്യേകിച്ചും കഴക്കൂട്ടത്ത് ഒരു ജാതി സമവാക്യം ഉണ്ട്. കടകംപള്ളിയുടെ ഭയങ്കരമായിട്ടുള്ള അപ്രമാദിത്വമാണ്. ഒരു വര്‍ഗ ബഹുജന സംഘടനകയുടെയും പ്രവര്‍ത്തന പാരമ്പര്യമില്ലാത്ത ആള്‍ക്കാരെയാണ് ഈ ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി വച്ചിരിക്കുന്നത്' - ആനി അശോക് ആരോപിച്ചു.

CPM-BJP deal in Thiruvananthapuram, says Local Committee member.
പിപി ദിവ്യയ്ക്ക് സീറ്റില്ല; കണ്ണൂരില്‍ ജില്ലാ പഞ്ചായത്തിലേക്ക് സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; കെ അനുശ്രീ പട്ടികയില്‍

കഴിഞ്ഞ തവണ ചെമ്പഴന്തി വാര്‍ഡില്‍ ആരും തന്നെ അറിയാത്ത ഒരാളെയാണ് സ്ഥാനാര്‍ഥിയാക്കി നിര്‍ത്തിയത്. അന്ന് നേതാക്കള്‍ എതിര്‍ത്തിരുന്നു. പൗഡികോണത്തും സമാനമാണ് സാഹചര്യം. അവിടെയും സ്ഥാനാര്‍ഥിക്കെതിരെ എതിര്‍പ്പുണ്ടായിരുന്നു. അവിടെ പാര്‍ട്ടിക്കാര്‍ തന്നെയാണ് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചതെന്നും ആനി അശോകന്‍ പറഞ്ഞു. ആ പാറ്റേണാണ് ഇത്തവണയെന്നും ആനി അശോകന്‍ വ്യക്തമാക്കി.

കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് താന്‍. അന്ന് പൗഡി കോണത്തുനിന്നായിരുന്നു മത്സരിച്ചത്. അഞ്ച് വര്‍ഷം ഏറെ ബുദ്ധിമുട്ടിയാണ് താന്‍ ഭരണം നടത്തിയത്. തന്റെ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ കടകംപള്ളി അനുവദിച്ചിരുന്നില്ല. അന്ന് വിഭാഗീയത രൂക്ഷമായിരുന്നു. താന്‍ ഇരിക്കുന്ന കസേരയില്‍ നായ്ക്കുരണപ്പൊടിവരെ വിതറിയിട്ടുണ്ട്. അന്ന് താന്‍ മറ്റൊരു കസേരയിലാണ് ഇരുന്നത്. ഇത് പരസ്യമായ രഹസ്യമാണ്. സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നടപടിയുണ്ടായില്ല. ബിജെപിയുമായുള്ള കടകംപള്ളിയുള്ള അന്തര്‍ധാര എല്ലാവര്‍ക്കും അറിയാമെന്നും ആനി അശോകന്‍ കൂട്ടിച്ചേര്‍ത്തു.

ചെമ്പഴന്തിയില്‍ സിപിഎം വിമതയായി മത്സരിക്കുമെന്ന് ആനി അശോകന്‍ പറഞ്ഞു. വാഴോട്ടുകോണം വാര്‍ഡില്‍ സിപിഐ മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ വി മോഹനനും വിമതനായി മത്സരിക്കും

Summary

CPM-BJP deal in Thiruvananthapuram, says Local Committee member.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com