കോഴിക്കോട്: കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനം നടത്തിയവർ പാർട്ടി പ്രവർത്തകരാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. സിപിഎം കുറ്റ്യാടിയിൽ മത്സരിക്കണമെന്നത് പാർട്ടിപ്രവർത്തരുടെ പൊതുവികാരമാണെന്നും സ്വാഭാവിക പ്രതികരണമാണെന്നും മോഹനൻ പറഞ്ഞു. കേരളാ കോൺഗ്രസിന് സീറ്റ് കൊടുക്കേണ്ടി വന്ന സാഹചര്യം പാർട്ടി പ്രവർത്തകരെ പറഞ്ഞു മനസിലാക്കുമെന്നും മോഹനൻ കൂട്ടിച്ചേർത്തു.
ഇന്ന് വൈകീട്ടാണ് കുറ്റ്യാടി മണ്ഡലത്തിൽ കെപി കുഞ്ഞമ്മദ് കുട്ടിക്ക് സീറ്റ് നൽകാത്തതിനെതിരെ പാർട്ടി പ്രവർത്തകർ പരസ്യപ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. പ്രകടനത്തിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുക്കുകയും ചെയ്തിരുന്നു. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയതിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍തന്നെ മണ്ഡലത്തിന്റെ പലയിടങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.
കേരള കോണ്‍ഗ്രസിന്റെ കൊടി പോലും കുറ്റ്യാടി മണ്ഡലത്തിലെ പലയിടത്തെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അറിയുകപോലുമില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് സീറ്റ് വിട്ടുകൊടുക്കരുതെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. നേരത്തെ ഈ ആവശ്യം ഉയര്‍ത്തി പോസ്റ്ററുകള്‍ പതിച്ചിരുന്നു. വരുംദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates