k k ragesh
കെ കെ രാഗേഷ്ഫെയ്‌സ്ബുക്ക്‌

'മാധ്യമങ്ങളോട് കണക്ക് പറയേണ്ടതില്ല, ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കും, നടന്നത് സിപിഎം വിരുദ്ധരുടെ ഒത്തുചേരല്‍'

92 ലക്ഷത്തോളം രൂപ പാര്‍ട്ടിക്ക് നഷ്ടമായെന്ന് വി. കുഞ്ഞികൃഷ്ണന്‍ പറയുന്നത് അദ്ദേഹത്തിന്റെ ഭാവനാവിലാസമാണെന്നും പാര്‍ട്ടിക്ക് ഒരു രൂപ പോലും നഷ്ടമായിട്ടില്ലെന്നും കെ കെ രാഗേഷ് പറഞ്ഞു.
Published on

കണ്ണൂര്‍: പയ്യന്നൂരിലെ ഫണ്ട് വിവാദത്തില്‍ മാധ്യമങ്ങളോട് കണക്ക് പറയേണ്ടതില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ.കെ രാഗേഷ്. സാധാരണനിലയില്‍ പാര്‍ട്ടി വരവുചെലവ് കണക്കുകള്‍ പാര്‍ട്ടി കമ്മിറ്റിയിലാണ് അവതരിപ്പിക്കാറുള്ളത്. ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ വേണമെങ്കില്‍ കൊടുക്കും. ഏതെങ്കിലും പാര്‍ട്ടിയുടെ വരവുചെലവ് കണക്ക് നോട്ടീസില്‍ പ്രസിദ്ധീകരിക്കുന്നത് കണ്ടിട്ടുണ്ടോ. മാധ്യമങ്ങള്‍ ജനങ്ങളെയാകെ പ്രതിനിധീകരിക്കുന്നവരല്ല. വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങ് സിപിഎം വിരുദ്ധരുടെ ഒത്തുചേരലായിരുന്നെന്നും രാഗേഷ് ആരോപിച്ചു.

92 ലക്ഷത്തോളം രൂപ പാര്‍ട്ടിക്ക് നഷ്ടമായെന്ന് വി. കുഞ്ഞികൃഷ്ണന്‍ പറയുന്നത് അദ്ദേഹത്തിന്റെ ഭാവനാവിലാസമാണെന്നും പാര്‍ട്ടിക്ക് ഒരു രൂപ പോലും നഷ്ടമായിട്ടില്ലെന്നും കെ കെ രാഗേഷ് പറഞ്ഞു. വി. കുഞ്ഞികൃഷ്ണന്റെ പുസ്തകത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് സിപിഎം നേതാവായ ടി ഐ മധുസൂദനനോടുള്ള പകയാണെന്നും കെ കെ രാഗേഷ് ആരോപിച്ചു.

k k ragesh
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചു, പിന്തുണയില്‍ എന്താണ് തെറ്റ്?: വി ഡി സതീശന്‍

ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ വരവുചെലവ് കണക്ക് ഓഡിറ്റര്‍മാര്‍ പരിശോധിച്ച് പാര്‍ട്ടി അംഗീകരിച്ചതാണ്. ആ കണക്ക് പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. അത് പാര്‍ട്ടി മെമ്പര്‍മാരോടും പറഞ്ഞിട്ടുണ്ട്. അവരോടെ പറയേണ്ടതുള്ളൂ. പാര്‍ട്ടി മെമ്പര്‍മാരില്‍നിന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ട സഹകരണ ജീവനക്കാരില്‍നിന്നും മാത്രമാണ് ധനരാജ് രക്തസാക്ഷി ഫണ്ടിലേക്ക് പണം ശേഖരിച്ചത്. പൊതുജനങ്ങളില്‍നിന്ന് ഫണ്ട് ശേഖരിച്ചിട്ടില്ലെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. പാര്‍ട്ടി അംഗീകരിച്ച കണക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കില്ല. എന്നാല്‍, നിലവില്‍ ഇതുസംബന്ധിച്ച് തെറ്റിദ്ധരിപ്പിച്ച സാഹചര്യത്തില്‍ എല്ലാ ബൂത്തുകളിലും അനുഭാവികളുടെ യോഗവും കുടുംബസംഗമങ്ങളും സംഘടിപ്പിക്കും. ഈ യോഗങ്ങളില്‍ കണക്ക് അവതരിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

ജോസഫ് സി. മാത്യു അടക്കമുള്ള സിപിഎം വിരുദ്ധരായവരെ ഉള്‍ക്കൊള്ളിച്ചാണ് പയ്യന്നൂരില്‍ പുസ്തക പ്രകാശനം സംഘടിപ്പിച്ചത്. അവരൊക്കെ പതിറ്റാണ്ടുകളായി സിപിഎം വിരുദ്ധരാണ്. ടി.ഐ. മധുസൂദനനെ വ്യക്തിപരമായി ലക്ഷ്യംവെച്ചാണ് വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. അദ്ദേഹത്തോട് പക മൂത്ത് അന്ധത ബാധിച്ചാണ് പുസ്തകം പുറത്തുവന്നിട്ടുള്ളത്. ടി.ഐ. മധുസൂദനനെ ആക്രമിക്കുന്നതിനും അധിക്ഷേപിക്കുന്നതിനും പലതും എഴുതിച്ചേര്‍ത്തിരിക്കുന്നു. മധുസൂദനനോടുള്ള പക കാരണം പല കാര്യങ്ങളും കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിക്കകത്ത് ഉന്നയിച്ചിരുന്നു.

ആ ഉന്നയിച്ച കാര്യങ്ങള്‍ മിക്കവാറും പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല. ചിലത് അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം മൂന്ന് ഓഡിറ്റര്‍മാരെ നിയമിച്ചു. ആ ഓഡിറ്റര്‍മാര്‍ കണക്ക് പരിശോധിച്ചു. ഓരോ രസീതിവെച്ചും പരിശോധന നടത്തി. കുഞ്ഞികൃഷ്ണന്‍ അവതരിപ്പിച്ച കണക്കല്ല ശരിയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഓഡിറ്റര്‍മാര്‍ തയ്യാറാക്കിയ കണക്ക് പാര്‍ട്ടി അംഗീകരിച്ചു. 92 ലക്ഷം നഷ്ടപ്പെട്ടതെന്നത് ഭാവനാവിലാസമാണ്. ഒരുരൂപ പോലും പാര്‍ട്ടിക്ക് നഷ്ടപ്പെട്ടിട്ടില്ല. മാധ്യമങ്ങള്‍ ജനങ്ങളെ പ്രതിനിധീകരിക്കുന്നവരല്ല. മാധ്യമങ്ങളോട് കണക്ക് പറയാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടില്ല. ചില ചാനലുകളോട് ഞാന്‍ ഇത് പറയേണ്ട കാര്യമില്ലെന്നാണ് പറഞ്ഞത്. പൊതുജനങ്ങളോട് പറയേണ്ടകാര്യമില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

k k ragesh
സില്‍വര്‍ലൈന്‍ പ്രായോഗികമല്ല, സംസ്ഥാനത്തിന് താല്‍പ്പര്യമുണ്ടെങ്കില്‍ അതിവേഗ റെയില്‍ പരിഗണിക്കാം: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com