മുഹമ്മദ് റിയാസ് റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്‌നസ് ഇല്ല; പരാതി നല്‍കി ബിജെപി

CPM held an alternative inauguration before the Prime Minister's inauguration
മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ റോഡ് ഷോ
Updated on
1 min read

കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് എന്‍എച്ച് 66ല്‍ പ്രതിഷേധ റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് ബിജെപി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു പരാതി നല്‍കി. വിഷയത്തില്‍ നടപടി എടുക്കണമെന്നും വാഹനം പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ആര്‍ടിഒ എന്‍ഫോഴ്‌സ് മെന്റിനാണ് പരാതി നല്‍കിയത്.

പ്രധാനമന്ത്രി നടത്തിയ എന്‍എച്ച് 66 ഉദ്ഘാടന ചടങ്ങില്‍ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് മുഹമ്മദ് റിയാസ് രാമനാട്ടുകര-വെങ്ങളം റീച്ചില്‍ റോഡ് ഷോ നടത്തിയത്. എന്‍എച്ച് 66-മണിക്കൂറില്‍ പതിനായിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഇടമാണ്. ആയതിനാല്‍ ഫിറ്റ്നസ് ഇല്ലാത്ത വാഹനം ഉപയോഗിച്ചത് കുറ്റകരമാണെന്നും നടപടിയെടുക്കണമെന്നുമാണ് പരാതിയില്‍ പറയുന്നു.

CPM held an alternative inauguration before the Prime Minister's inauguration
ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു; അലുവ അതുലിന്റെ കൊലപാതകത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം

ഫിറ്റ്നസ് ഇല്ലാത്ത വാഹനം ഓടിക്കുന്നത് കുറ്റകരമാണെന്ന് അറിയുന്ന മന്ത്രി തന്നെ യാതൊരു സുരക്ഷയും ഇല്ലാതെ ഇങ്ങനെ യാത്ര നടത്തിയത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയും നിയമലംഘനവുമാണെന്നും പരാതിയില്‍ പറയുന്നുണ്ട്. നിയമലംഘനം നടത്തിയ വാഹനം ഉടന്‍ കസ്റ്റഡിയിലെടുക്കണമെന്നും മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Summary

CPM held an alternative inauguration before the Prime Minister's inauguration

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

riyas
PA Mohammed Riyas
P A Muhammad Riyas
P.A. Mohammed Riyas has strongly rejected media reports
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com