

തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥിയെ പരാജയപെടുത്താന്‍ സിപിഎം സമീപിച്ചെന്ന ആരോപണവുമായി കെപിസിസി സെക്രട്ടറി ഇബ്രാഹിം കുട്ടി കല്ലാര്‍. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെകെ ജയചന്ദ്രനെ പരാജയപെടുത്താന്‍ ഇടുക്കിയിലെ സിപിഎം നേതാക്കളാണ് സമീപിച്ചതെന്നും അതിന്റെ ഓഡിയോക്ലിപ്പുകള്‍ കൈവശം ഉണ്ടെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു. നെടുങ്കണ്ടത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കെകെ ജയചന്ദ്രനെ ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ പരാജയപ്പെടുത്താന്‍ ഒളിഞ്ഞും തെളിഞ്ഞും സിപിഎമ്മിന്റെ തന്നെ ഉത്തരവാദിത്തപ്പെട്ട നേതാക്കന്മാര്‍ സമീപിച്ചതിന്റെ ശബ്ദരേഖയടക്കം കൈയിലുണ്ട്. ഇവന്റെയാണോ യോഗ്യതയുള്ള പാര്‍ട്ടി. ഇവന്മാരാണോ രാഷ്ട്രീയമായി ഞങ്ങളെ അടിച്ചമര്‍ത്താന്‍ വരുന്നത്, കെഎസ്.യുക്കാരെ തല്ലിച്ചതയ്ക്കാന്‍ വരുന്നത്? കൂടുതലൊന്നും പറയിപ്പിക്കരുത്', ഇബ്രാഹിംകുട്ടി പറഞ്ഞു.
'എനിക്ക് വ്യക്തിപരമായി സ്നേഹമാണ്. സത്യത്തില്‍ അയാളുടെ പാര്‍ട്ടിക്കാരാണ് ഇതെല്ലാം ഒപ്പിച്ചത്. ഞങ്ങളൊന്നുമല്ല. വീട് പണിതപ്പോള്‍ അവരുടെ പാര്‍ട്ടിക്കാര്‍ പടം പുറത്തേക്ക് വിട്ടു. അതിന് ശേഷം ഓരോരോ കാര്യങ്ങള്‍ ഇവരുടെ പാര്‍ട്ടിക്കാര്‍ തന്നെയാണ് പുറത്തുവിട്ടത്. ദ്ദേഹത്തെ പിടിപ്പിച്ച ആശാന്മാരെ സംബന്ധിച്ച് ചില കാര്യങ്ങള്‍ പുറത്തുവരുന്നുണ്ട്. അടുത്ത യോഗത്തില്‍ ഇതിനുള്ള മറുപടി സിപിഎം പറഞ്ഞിട്ട് അതിനെ സംബന്ധിച്ച് പുറത്തുപറയാം. ഞങ്ങള്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയത് സുതാര്യമായും മാന്യമായ രീതിയിലുമാണ്. ഞങ്ങളുടെ വായില്‍ കോലിട്ടിളക്കിയിട്ട് ഉള്ളത് കേള്‍ക്കേണ്ട സാഹചര്യമുണ്ടാക്കരുത്', ഇബ്രാഹിംകുട്ടി കല്ലാര്‍ കൂട്ടിച്ചേര്‍ത്തു.
തുടര്‍ച്ചയായി എല്‍ഡിഎഫ് വിജയിച്ചിരുന്ന ഉടുമ്പഞ്ചോല മണ്ഡലത്തിലാണ് കെ കെ ജയചന്ദ്രന്‍ പരാജയപ്പെട്ടത്. കഴിഞ്ഞ തവണ എംഎം മണി 38,000 വോട്ടിനാണ് ഇവിടെ നിന്ന് ജയിച്ചത്. കോണ്‍ഗ്രസിലെ സേനാപതി വേണുവിനോട് 20,000-ത്തിലേറെ വോട്ടുകള്‍ക്ക് ജയചന്ദ്രന്‍ പരാജയപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates