ഒരു നുണയനുവേണ്ടി സിപിഎം നേതാക്കള്‍ രംഗത്തിറങ്ങുന്നു, ഈ നാടകം ജനങ്ങള്‍ തള്ളിക്കളയും: കെ സുരേന്ദ്രന്‍

വയനാട്ടിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഒരു എം പിയെ ഇന്ന് ആവശ്യമുണ്ടെന്നും മേല്‍ക്കോടതി വിധി റദ്ദ് ചെയ്യാതിരുന്നാല്‍ ഏറ്റവും സന്തോഷിക്കുന്നത് വയനാട്ടിലെ ജനങ്ങളായിരിക്കുമെന്നും സുരേന്ദ്രൻ
രാഹുല്‍ ഗാന്ധി, കെ സുരേന്ദ്രന്‍
രാഹുല്‍ ഗാന്ധി, കെ സുരേന്ദ്രന്‍
Updated on: 
1 min read

കോഴിക്കോട്: രാഹുല്‍ ഗാന്ധി നിയമത്തിന് അതീതനായിട്ടുള്ള വ്യക്തിയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാഹുലിനെ കോടതി ശിക്ഷിച്ചതാണ്. അല്ലാതെ ബിജെപിയോ മോദിയോ അല്ല ഇതിനുപിന്നില്‍. നിരവധി പാര്‍ട്ടികളിലെ എം പിമാര്‍ ഇത്തരം സാഹചര്യങ്ങളില്‍ അയോഗ്യരാക്കപ്പെട്ടിട്ടുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. 

രാഹുൽ ഗാന്ധിയെ പിന്തുണച്ച് മുഖ്യമന്ത്രി അടക്കമുള്ളവർ രംഗത്തെത്തിയതിനെ സുരേന്ദ്രൻ വിമർശിച്ചു. ഇന്ത്യയ്ക്കു പുറത്തുപോയി പ്രസംഗിക്കുന്ന ഒരു നുണയനുവേണ്ടി സിപിഎം നേതാക്കള്‍ രംഗത്തിറങ്ങുന്നുവെന്നാണ് സുരേന്ദ്രൻ പറഞ്ഞത്ത്. "വലിയ വാശിയോടുകൂടിയാണ് അഴിമതിക്കാരനും നുണയനുമായ നേതാവിന് വേണ്ടി സിപിഎം രംഗത്തുവന്നിരിക്കുന്നത്. ഈ നാടകം രാജ്യത്തെ ജനങ്ങള്‍ തള്ളിക്കളയും", സുരേന്ദ്രൻ പറഞ്ഞു. 

വയനാട്ടിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഒരു എം പിയെ ഇന്ന് ആവശ്യമുണ്ടെന്നും മേല്‍ക്കോടതി സൂറത്ത് കോടതിയുടെ വിധി റദ്ദ് ചെയ്യാതിരുന്നാല്‍ അതില്‍ ഏറ്റവും സന്തോഷിക്കുന്നത് വയനാട്ടിലെ ജനങ്ങളായിരിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com