സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ; തെരഞ്ഞെടുപ്പ് തോൽവി ചർച്ചയാകും

സംസ്ഥാനങ്ങളിലെ അവലോകനങ്ങൾക്കായി പിബി അംഗങ്ങളെ പാർട്ടി നിയോഗിച്ചേക്കും
cpm pb
മണിക് സര്‍ക്കാര്‍, പിണറായി വിജയന്‍, സീതാറാം യെച്ചൂരി ഫയല്‍
Updated on
1 min read

ന്യൂഡൽഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പി ബി യോഗമാണിത്. കേരളത്തിലെ അടക്കം തെരഞ്ഞെടുപ്പ് പരാജയം യോഗത്തിൽ വിശദമായ ചർച്ചയാകും. സംസ്ഥാനങ്ങളിലെ അവലോകനങ്ങൾക്കായി പിബി അംഗങ്ങളെ പാർട്ടി നിയോഗിച്ചേക്കും.

കേരളത്തിൽ ഒരു സീറ്റു മാത്രമാണ് വിജയിക്കാനായത്. എന്നാൽ തിരിച്ചുവരാമെന്ന പ്രതീക്ഷ വെച്ച പശ്ചിമ ബം​ഗാളിൽ ഒരു സീറ്റിൽ പോലും സിപിഎമ്മിന് വിജയിക്കാനായില്ല. ബംഗാളിലെ കോൺഗ്രസ് - സിപിഎം സഖ്യം വിജയമാകാത്ത സാഹചര്യത്തിൽ വിമർശനം ഉയരാനും സാധ്യതയുണ്ട്. ഈ മാസം അവസാനം കേന്ദ്രകമ്മിറ്റി യോഗവും ഡൽഹിയിൽ ചേരുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജ്യസഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്കുള്ളിൽ ചർച്ചകൾ തുടരുന്നു. ദേശീയ നേതാക്കളുൾപ്പടെയുള്ളവരെ സിപിഎം പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഇന്ത്യ മുന്നണി ശക്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഈ നീക്കം. എന്നാൽ സംസ്ഥാനത്തെ നേതാക്കൾ തന്നെ മതിയെന്ന അഭിപ്രായം കേരളത്തിലെ മുതിർന്ന നേതാക്കളിൽ ചിലർക്കുണ്ട്.

cpm pb
നിയമസഭ സമ്മേളനം നാളെ മുതൽ; ബജറ്റ് പാസ്സാക്കൽ മുഖ്യഅജണ്ട; സർക്കാരിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം

രാജ്യസഭയിലേക്ക് രണ്ടാമത്തെ സീറ്റ് തങ്ങൾക്ക് തന്നെ ലഭിക്കുമെന്നാണ് സിപിഐയുടെ കണക്കുകൂട്ടൽ. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട ആനി രാജയെയും ദേശീയ നിർവാഹക സമിതി അംഗം പ്രകാശ് ബാബുവിനെയുമാണ് സിപിഐ പരിഗണിക്കുന്നതെന്നാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com