

തിരുവനന്തപുരം: നേതാക്കളുടെ പ്രസംഗത്തിന് സമയപരിധിയേര്‍പ്പെടുത്തി സിപിഎം. സമകാലിക രാഷ്ട്രീയ സംഭവങ്ങളായാലും പ്രത്യയശാസ്ത്ര വിശകലനങ്ങളായാലും മുക്കാല്‍ മണിക്കൂറില്‍ പ്രസംഗം അവസാനിപ്പിക്കമമെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശം. പാര്‍ട്ടി തീരുമാനങ്ങളില്‍ കൃത്യത പുലര്‍ത്തുന്ന പിണാറായി വിജയന്‍ ഇക്കാര്യത്തില്‍ ആദ്യമാതൃകയാവുകയും ചെയ്തു.
സിപിഎം തിരുവനന്തപുരം വിശാല ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തില്‍ പിണറായി തന്റെ പ്രസംഗം നിശ്ചിത 45 മിനിറ്റിനുള്ളില്‍ അവസാനിപ്പിച്ചു. തിരികെ സീറ്റിലേക്ക് മടങ്ങവെ, സമയപരിധിയെക്കുറിച്ച് അദ്ദേഹം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ ഓര്‍മപ്പെടുത്തുകയും ചെയ്തു. സമയപരിധി പാലിക്കുമെന്ന് ഗോവിന്ദന്‍ ഉറപ്പുനല്‍കിയെങ്കിലും, പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (നടത്തുന്ന പ്രതികാര നടപടികളെക്കുറിച്ച് വിശദീകരിച്ചതോടെ അദ്ദേഹത്തിന്റെ പ്രസംഗം പറഞ്ഞ സമയത്തേക്കാള്‍ നീണ്ടുപോകുകയും ചെയ്തു.
അതേസമയം, കോഴിക്കോട്ട് നടന്ന വിശാല സംസ്ഥാന സമ്മേളനത്തില്‍ രൂപീകരിച്ച കര്‍മ്മപദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഏരിയാ കമ്മിറ്റി യോഗങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും, 210 ഏരിയാ കമ്മിറ്റി യോഗങ്ങളും തുടര്‍ന്ന് 2400 ലോക്കല്‍ കമ്മിറ്റി, 38,000 ബ്രാഞ്ച് യോഗങ്ങള്‍ ചേരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates