

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങളും മുന്‍ മന്ത്രിമാരുമായ കെകെ ശൈലജ സിറ്റിങ് സിറ്റായ മട്ടന്നൂരിലും ടിപി രാമകൃഷ്ണന്‍ പേരാമ്പ്രയിലും മത്സരിക്കില്ല. ജയം ഉറപ്പുള്ള ഒരു മണ്ഡലത്തിലും ടേം വ്യവസ്ഥയില്‍ ആര്‍ക്കും ഇളവ് നല്‍കേണ്ടതില്ലെന്ന് ജനറല്‍ സെക്രട്ടറി എംഎ ബേബി കൂടി പങ്കെടുത്ത യോഗം തീരുമനിച്ചു. അതേസമയം ചെറിയ ഭൂരിപക്ഷത്തിന് പരാജയപ്പെടുന്ന പേരാവൂരില്‍ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂരില്‍ ശൈലജ മത്സരിക്കട്ടേയെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു. എന്നാല്‍ ഇതിനോട് ശൈലജ അനുകൂല നിലപാട് അറിയിച്ചിട്ടില്ലെന്നാണ് വിവരം.
പാര്‍ട്ടിക്ക് വിജയം ഉറപ്പാണെന്ന് കരുതുന്ന മണ്ഡലങ്ങളില്‍ രണ്ടുടേം വ്യവസ്ഥ നിര്‍ബന്ധമായും പാലിക്കും. 23 എംഎല്‍എമാര്‍ക്കാണ് രണ്ടു ടേം വ്യവസ്ഥ ബാധകമാകുന്നത്. എന്നാല്‍, ജയിക്കാന്‍ ഇവരിലാരെങ്കിലും വീണ്ടും മത്സരിക്കേണ്ടതുണ്ടെന്ന സാഹചര്യമുള്ള മണ്ഡലങ്ങളില്‍ ടേം വ്യവസ്ഥയില്‍ ഇളവുനല്‍കും. ഇതനുസരിച്ചാണെങ്കില്‍, തലശ്ശേരിയില്‍ സ്പീക്കര്‍ എഎന്‍ ഷംസീറും ഉടുമ്പന്‍ ചോലയില്‍ എംഎം മണിയും മത്സരിക്കാനിടയില്ല.
മന്ത്രിമാര്‍ എല്ലാവരും മത്സരരംഗത്തുണ്ടാകും. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഒഴിവാകുന്ന തളിപ്പറമ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ പികെ ശ്യാമളയാകും സ്ഥാനാര്‍ഥി. എന്‍ സുകുന്യയുടെ പേര് ഉയര്‍ന്നെങ്കിലും ശ്യാമള മതിയെന്ന തീരുമാനമാണ് യോഗത്തില്‍ ഉയര്‍ന്നത്. തലശേരിയില്‍ എഎന്‍ ഷംസീറിന് പകരം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്‍ മത്സരിക്കാനാണ് സാധ്യത. മട്ടന്നൂരില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വികെ സനോജ് സ്ഥാനാര്‍ഥിയാകും.
സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ ടിഎം തോമസ് ഐസക്, ഇപി ജയരാജന്‍, എംവി ജയരാജന്‍, എം സ്വരാജ്, കെകെ ജയചന്ദ്രന്‍, പുത്തലത്ത് ദിനേശന്‍, സിഎന്‍ മോഹനന്‍, എന്നിവരും മത്സരരംഗത്ത് ഉണ്ടാകില്ലെന്നാണ് സൂചന. പൊളിറ്റ് ബ്യൂറോ അംഗങ്ങളില്‍ പിണറായി വിജയന്‍ മാത്രം മത്സരിച്ചാല്‍ മതിയെന്ന് തീരുമാനിച്ചതോടെ എ വിജയരാഘവന്‍ മത്സരരംഗത്തുണ്ടാകില്ലെന്നുറപ്പായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates