

കൽപ്പറ്റ: സിപിഎം യുവ നേതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സിപിഎം സുൽത്താൻ ബത്തേരി ഏരിയാകമ്മിറ്റിയംഗം മന്തണ്ടിക്കുന്ന് ആലക്കാട്ടുമാലായിൽ ജിതൂഷ് എകെ (40) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു.
എൽഡിഎഫിന്റെ ബത്തേരി നഗരസഭാ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായിരുന്നു. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി, ഫ്രീഡം ടു മൂവ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവുമായിരുന്ന എകെ കുമാരന്റെ മകനാണ്. അമ്മ: സരള. ഭാര്യ: ദീപ (വ്യാപാരി സഹകരണ സംഘം ജീവനക്കാരി). മക്കൾ: ഭരത് കൃഷ്ണ, എട്ട് മാസം പ്രായമുള്ള മകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates