സിപിഎമ്മിന്റെ വി എസ് അനുസ്മരണ സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സാമുദായിക, സാംസ്‌കാരിക നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും
V S Achuthanandan
വി എസ് അച്യുതാനന്ദൻ V S Achuthanandanഫയൽ
Updated on
1 min read

തിരുവനന്തപുരം: പാര്‍ട്ടി സ്ഥാപക നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ സിപിഎം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അനുശോചന സമ്മേളനം ഇന്ന് നടക്കും. തിരുവനന്തപുരം കനകക്കുന്നില്‍ വൈകീട്ട് നാലിനാണ് പരിപാടി. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സാമുദായിക, സാംസ്‌കാരിക നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും.

V S Achuthanandan
ടിപി കേസ് പ്രതി കൊടി സുനിയുടെ പരോള്‍ റദ്ദാക്കി; വ്യവസ്ഥ ലംഘിച്ചെന്ന് പൊലീസ്

മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കെപിസിസി അദ്ധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ്, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

V S Achuthanandan
ഉറങ്ങിക്കിടന്ന നാലു വയസ്സുകാരനെ വീട്ടില്‍ കയറി പുലി ആക്രമിച്ചു; കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

സീറോ മലങ്കര സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ലത്തീന്‍സഭ തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി, ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ മെത്രാപൊലീത്ത ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, കോഴിക്കോട് അതിരൂപത മത്രൊപ്പൊലീത്ത ഡോ. വര്‍ഗീസ് ചക്കാലക്കല്‍, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ബിഷപ്പ് കമ്മീഷണറി പാസ്റ്ററല്‍ ബോര്‍ഡ് സെക്രട്ടറി ജെ ജയരാജ്, ബിഷപ്പ് മാത്യുസ് മോര്‍ സില്‍വാനസ് (ബിലീവേഴ്സ് ചര്‍ച്ച്), തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കും.

Summary

A condolence meeting organized by the CPM in Thiruvananthapuram on the demise of former Chief Minister V S Achuthanandan will be held today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com