പിഎസ് സി ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും; അന്വേഷണ സംഘത്തെ ആഭ്യന്തരവകുപ്പ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി

ഒരു സ്ഥാപനത്തിന്റെയും വിശ്വാസ്യത നശിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുകയില്ല
Kerala PSC
Kerala PSC
Edited By:
Updated on
1 min read

തിരുവനന്തപുരം: പിഎസ് സിയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളെപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷിക്കും. പരീക്ഷാ ക്രമക്കേടുകള്‍ അടക്കമുള്ള പരാതികളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. കെഎഎസ് പരീക്ഷയെപ്പറ്റി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇന്റര്‍വ്യൂവില്‍ മാര്‍ക്ക് കൂട്ടിക്കൊടുത്തു എന്നതടക്കമുള്ള എല്ലാ കാര്യങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Kerala PSC
വയനാട് ദുരന്തത്തില്‍ ഇരട്ട അന്വേഷണം; തുരങ്കനിർമ്മാണം തുടരുക അപകട സാധ്യത പരിശോധിച്ച ശേഷം മാത്രം: മുഖ്യമന്ത്രി

മന്ത്രിസഭായോഗശേഷം കാബിനറ്റ് തീരുമാനങ്ങള്‍ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമായിരിക്കുമോ അന്വേഷിക്കേണ്ടത് എന്നതടക്കം ആഭ്യന്തരവകുപ്പ്, പരാതികളുടെ ഗൗരവം അനുസരിച്ച് തീരുമാനിക്കും. അത് ആഭ്യന്തരവകുപ്പിന്റെ വിവേചനാധികാരമാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. പിഎസ് സി യുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കും.

ചോദ്യം തയ്യാറാക്കുന്നതില്‍, മാര്‍ക്ക് ഇടുന്നതില്‍, കെഎഎസ് പരിക്ഷയെക്കുറിച്ച് അടക്കം നിരവധി പരാതികളാണ് പിഎസ് സിയെപ്പറ്റി ഉയര്‍ന്നു വന്നിട്ടുള്ളത്. അതെല്ലാം അന്വേഷിക്കട്ടെ. അന്വേഷണം നടത്താതെ ഒരു തീരുമാനത്തിലെത്താന്‍ സാധ്യമല്ല. ഒരു സ്ഥാപനത്തിന്റെയും വിശ്വാസ്യത നശിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുകയില്ല. പരാതികള്‍ അന്വേഷിക്കാതിരിക്കാന്‍ ഒരു നിവൃത്തിയുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Kerala PSC
വീണയുടെ പിണറായിയിലെ ഭൂമി പരിശോധിച്ച് ഇഡി; എത്തിയത് വില്ലേജ് ഓഫീസറെയും കൊണ്ട്; നികുതി രേഖകള്‍ കൊണ്ടുപോയി
Kerala PSC
അര്‍ഹതപ്പെട്ട പ്രൊമോഷന്‍ നല്‍കാന്‍ ഒരു സര്‍ക്കാരും തയ്യാറായില്ല: വി എ അരുണ്‍ കുമാര്‍
Kerala PSC
'ദുരന്തം ദൗര്‍ഭാഗ്യകരം, ഇരകളെ ചേര്‍ത്തുപിടിക്കും'; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് കരാര്‍ കമ്പനി
Summary

Chief Minister V D Satheesan says that, Crime Branch to investigate PSC irregularities

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com