'ഒരാള്‍ക്ക് തന്നെ എല്ലാ പദവികളും'; പൊന്നാനിയില്‍ എംകെ സക്കീറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ വിമര്‍ശനം

സക്കീറിനു പകരം പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ആളുകളെയാണ് പരിഗണിക്കേണ്ടത്
M K Sakeer
M K Sakeer
Updated on
1 min read

മലപ്പുറം: പൊന്നാനി മണ്ഡലത്തില്‍ എം കെ സക്കീറിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സിപിഎം തീരുമാനത്തിനെതിരെ വിമര്‍ശനം. പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിയിലാണ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. ഒരാള്‍ക്ക് തന്നെ എല്ലാ പദവികളും നല്‍കുന്നുവെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. പൊന്നാനിയില്‍ സിറ്റിങ് എംഎല്‍എ പി നന്ദകുമാറിനു പകരം എംകെ സക്കീറിന്റെ പേരാണ് സിപിഎം സംസ്ഥാന നേതൃത്വം മുന്നോട്ടു വെച്ചിട്ടുള്ളത്.

M K Sakeer
'600 രൂപ പെന്‍ഷന്‍ കൊടുക്കാത്തവരാണ് 3000 രൂപ കൊടുക്കുന്നത് !'; കോണ്‍ഗ്രസ് പ്രഖ്യാപനത്തെ പരിഹസിച്ച് മന്ത്രി കെ എന്‍ ബാലഗോപാല്‍

എം കെ സക്കീര്‍ മുമ്പ് പിഎസ് സി ചെയര്‍മാനായിരുന്നു. അതിനുശേഷം ഇപ്പോള്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനായി സേവനം അനുഷ്ഠിക്കുകയാണ്. അഭിഭാഷകന്‍ കൂടിയാണ്. എല്ലാ സ്ഥാനമാനങ്ങളും ഒരാള്‍ക്ക് തന്നെ നല്‍കുന്ന സ്ഥിതിയാണ്. പകരം പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ആളുകളെയാണ് പരിഗണിക്കേണ്ടത്. പൊന്നാനിയില്‍ രാഷ്ട്രീയരംഗത്ത് ഉയര്‍ന്നുവന്ന ഒരാളെ പരിഗണിക്കണമെന്ന് അഭിപ്രായം ഉയര്‍ന്നു.

M K Sakeer
കേരള കോണ്‍ഗ്രസ് തലമുറ മാറ്റത്തിനൊരുങ്ങുന്നു; പി ജെ ജോസഫ് മാറി നിന്നാല്‍ അപു ജോസഫ് തൊടുപുഴയില്‍ സ്ഥാനാര്‍ത്ഥിയാകും

എംകെ സക്കീറിനു പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി കെ ഖലിമുദ്ദീന്‍, ടി എം സിദ്ദിഖ് എന്നിവരുടെ പേരുകളാണ് മണ്ഡലം കമ്മിറ്റിയില്‍ വിമര്‍ശനം ഉന്നയിച്ചവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. അതല്ലെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം സ്വരാജിനെ മത്സരിപ്പിക്കണം. എംകെ സക്കീര്‍ സിപിഎം സഹയാത്രികന്‍ മാത്രമാണ്. അദ്ദേഹത്തിന് മാത്രം പദവികള്‍ തുടര്‍ച്ചയായി നല്‍കുന്നതു ശരിയല്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

Summary

Criticism against CPM's decision to field M K Sakeer as a candidate in Ponnani constituency.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Image
snake
India's retail inflation
MV Govindan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com