ബിജെപി മുന്‍ നേതാവ് ജില്ലാ കമ്മിറ്റിയില്‍, പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ജനീഷ് കുമാറിന് അവഗണന

പന്തളത്ത് നിന്നുള്ള മുന്‍ ബിജെപി നേതാവ് എസ് കൃഷ്ണകുമാറിനെ ജില്ലാ കമ്മിറ്റിയില്‍ ക്ഷണിതാവാക്കിയതില്‍ രൂക്ഷവിമര്‍ശനം
cpm
CPM
Edited By:
Updated on: 
1 min read

പത്തനംതിട്ട: സിപിഎം വിശാല ജില്ലാ കമ്മിറ്റി കഴിഞ്ഞതോടെ പാര്‍ട്ടിക്കുള്ളില്‍ ചേരിപ്പോരും തുടങ്ങി. പന്തളത്ത് നിന്നുള്ള മുന്‍ ബിജെപി നേതാവ് എസ് കൃഷ്ണകുമാറിനെ ജില്ലാ കമ്മിറ്റിയില്‍ ക്ഷണിതാവാക്കിയതാണ് പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിക്ക് വഴിവെച്ചത്. 2020വരെ പന്തളത്ത് ബിജെപിക്കു വേണ്ടി ശക്തമായി പ്രവര്‍ത്തിച്ചിരുന്ന കൃഷ്ണകുമാര്‍ ബിജെപി ജില്ലാ കമ്മിറ്റിയംഗമായിരുന്നു.

പന്തളം മണ്ഡലത്തില്‍ ബിജെപിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചിരുന്നവരില്‍ പ്രധാനിയായിരുന്ന കൃഷ്ണകുമാറിനെ ജില്ലാ കമ്മിറ്റിയില്‍ ക്ഷണിതാവാക്കിയതാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയിലും നേതാക്കന്മാര്‍ക്കിടയിലും അമര്‍ഷത്തിനിടയാക്കിയത്. 'നാമം ജപിച്ചാല്‍ മതിയായിരുന്നു' എന്ന് ഏരിയ കമ്മിറ്റിയംഗം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതോടെയാണ് ഭിന്നത മറനീക്കി പുറത്തുവന്നത്. പന്തളം ഏരിയ കമ്മിറ്റിയംഗവും കര്‍ഷകസംഘം ഏരിയ സെക്രട്ടറിയുമായ രവിശങ്കറാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.

cpm
എക്‌സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാൻ ഹൈക്കോടതി നിർദേശം

മുന്‍ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ താല്‍പര്യത്തിലാണ് കൃഷ്ണകുമാറിനെ ജില്ലാകമ്മിറ്റിയില്‍ ക്ഷണിതാവാക്കിയത് എന്നാണ് വിമര്‍ശനം. 2020ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തനരംഗത്തു നിന്ന് വിട്ടുനിന്ന കൃഷ്ണകുമാര്‍ പിന്നീട് സിപിഎമ്മിലേക്ക് ചേക്കേറുകയും രണ്ട് വര്‍ഷം കഴിയും മുന്‍പു തന്നെ ഏരിയ കമ്മിറ്റിയംഗമായതും പാര്‍ട്ടിപ്രവര്‍ത്തകരില്‍ പോലും രോഷത്തിനിടയാക്കിയിരുന്നു.

വര്‍ഷങ്ങളായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പ്രവര്‍ത്തകരും നേതാക്കളുമുള്ള പ്രദേശത്തു നിന്ന് അവരില്‍ ആരെയും ഉയര്‍ത്താതെ ബിജെപിയില്‍ നിന്ന് അടുത്ത കാലത്ത് എത്തിയ ആളിനെ ജില്ലാ കമ്മിറ്റിയില്‍ എടുത്തതിലാണ് പ്രതിഷേധസ്വരം ഉയര്‍ന്നത്.പന്തളം നഗരസഭാ അധ്യക്ഷയെ തീരുമാനിച്ചതിലും നേരത്തെ പാര്‍ട്ടിക്കുള്ളില്‍ വിവാദമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വളരെ കുറച്ചുകാലത്തെ പ്രവര്‍ത്തന പരിചയമുള്ള ഒരാളെ ജില്ലാ കമ്മിറ്റിയിലേക്ക് എടുത്തതിലും വിമര്‍ശനമുയർന്നിട്ടുള്ളത്.

cpm
'പോരും ഇല്ലാ.. പോരാത്തതിനു മത്സരവും ഇല്ലാ...'; ഉദ്യോഗസ്ഥ പോര് ആക്ഷേപത്തില്‍ ദിവ്യ എസ് അയ്യര്‍

കെ യു ജനീഷ് കുമാര്‍ എംഎല്‍എയോട് മുന്‍ ജില്ലാ സെക്രട്ടറിക്കുള്ള വിരോധമാണ് ജില്ലാ സെക്രട്ടേറിയേറ്റിലേക്കുളള പ്രവേശനത്തിന് വിനയായതെന്നാണ് മറ്റൊരു ആരോപണം. കോന്നിയില്‍ മത്സരിക്കാന്‍ തയ്യാറെടുത്തിരുന്ന ഈ ജില്ലാ സെക്രട്ടറിക്ക് എതിരെ ജനീഷ് നീങ്ങിയതും താനല്ലാതെ മറ്റാരു മത്സരിച്ചാലും ഇവിടെ ഫലം ഉണ്ടാകില്ലെന്നു താക്കീത് നല്‍കിയതും ജനീഷിന്റെ സെക്രട്ടേറിയറ്റ് പ്രവേശനത്തിന് വിലങ്ങുതടിയായി.

അടൂര്‍ ലോബിയുടെ നീക്കങ്ങള്‍ക്ക് എതിരെ നില്‍ക്കുന്നവര്‍ക്ക് ഒപ്പമായിരുന്നു ജനീഷ്. ഇതും തിരിച്ചടിയായി. തെറ്റ്തിരുത്തല്‍ പത്തനംതിട്ടയില്‍ നടപ്പിലായില്ല എന്ന് കഴിഞ്ഞ ദിവസം സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജില്ലാ സെക്രട്ടേറിയേറ്റിലെ ഒഴിവ് നികത്താത്തതിലും പ്രതിഷേധമുണ്ട്.

Summary

Criticism over making former BJP leader S. Krishnakumar from Pandalam an invitee to the cpm district committee

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com