'പോരും ഇല്ലാ.. പോരാത്തതിനു മത്സരവും ഇല്ലാ...'; ഉദ്യോഗസ്ഥ പോര് ആക്ഷേപത്തില്‍ ദിവ്യ എസ് അയ്യര്‍

'ഇപ്പോള്‍ പോര്, മത്സരം, ചേരിതിരിവ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ അത് ഞാന്‍ അല്ല, എന്നെക്കുറിച്ച് അല്ല എന്ന ഉറച്ച ബോധ്യവും മനസ്സില്‍ തെളിയുന്നുണ്ട്'
divya s iyer
ദിവ്യ എസ് അയ്യര്‍
Edited By:
Updated on: 
1 min read

തിരുവനന്തപുരം: തദ്ദേശ വകുപ്പില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ പോരുണ്ടെന്ന വാര്‍ത്തകള്‍ തള്ളി ദിവ്യ എസ് അയ്യര്‍. ഒരാളോടും പോരും ഇല്ല മത്സരവുമില്ല. എല്ലാം കൃത്യമായ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള കൃത്യനിര്‍വഹണം ആണെന്നും ദിവ്യ എസ് അയ്യര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

divya s iyer
തദ്ദേശ വകുപ്പില്‍ ഐഎഎസ് ചേരിപ്പോര്: ഒരേ ആവശ്യത്തിന് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് ടിവി അനുപമയും ദിവ്യ എസ് അയ്യരും

'പോരും ഇല്ല, പോരാത്തതിനു മത്സരവും ഇല്ല. മനുഷ്യരെ സ്‌നേഹിക്കുന്നു, പുല്‍കുന്നു, പുകഴ്ത്തുന്നു എന്നു മാത്രമേ ഇന്നുവരെ മാധ്യമങ്ങലിലും സമൂഹമാധ്യമങ്ങളിലും എന്നെ പഴിചാരി കേട്ട ഓര്‍മ്മയുള്ളൂ.

ഇപ്പോള്‍ പോര്, മത്സരം, ചേരിതിരിവ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ അത് ഞാന്‍ അല്ല, എന്നെക്കുറിച്ച് അല്ല എന്ന ഉറച്ച ബോധ്യവും മനസ്സില്‍ തെളിയുന്നുണ്ട്. ഒരുനാളും ഒരാളോടും തോന്നാത്ത വികാരങ്ങള്‍ ആണ് അവ.

വ്യക്തമായ നിര്‍ദ്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഞങ്ങള്‍ കൃത്യനിര്‍വഹണം നടത്തിയിട്ടുണ്ട് എന്നതാണ് സത്യം. ഭാവനാവിരാജിതമായ പ്രചരണങ്ങള്‍ക്ക് വിരാമം ഇടണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഈയടുത്ത കാലത്ത് ആദി എന്ന യുവകവിയുടെ ഒരു കവിതയില്‍ വായിച്ചത് ഓര്‍മ്മിക്കുന്നു. വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്‍. അത് മാത്രമാണ് പോര്' എന്നും ദിവ്യ സമൂഹമാധ്യമക്കുറിപ്പില്‍ പറയുന്നു.

Divya's post
Divya's post

തദ്ദേശ വകുപ്പിന്റെ മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട്, തദ്ദേശ വകുപ്പ് സെക്രട്ടറി ടി വി അനുപമ 'നിര്‍മലം' പദ്ധതിയും, വകുപ്പ് ഡയറക്ടര്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍ 'ഐസി ഹണ്ട്രഡ് ചലഞ്ച്' എന്ന പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിലെ പോരാണ് രണ്ടു പദ്ധതിക്ക് കാരണമെന്നാണ് ആക്ഷേപം ഉയരാനിടയാക്കിയത്. എന്നാൽ ഉദ്യോ​ഗസ്ഥ പോരില്ലെന്നും, മത്സരമുണ്ടെന്നും മന്ത്രി കെ എം ഷാജി അഭിപ്രായപ്പെട്ടിരുന്നു.

divya s iyer
'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി
divya s iyer
മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്
Summary

Divya S. Iyer dismisses reports of a rift between IAS officers in the Local Self-Government Department

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com