'നിങ്ങൾ ഇത്തരക്കാരൻ ആണെന്ന് വിചാരിച്ചില്ല'- നെൽ കൃഷി വിവാദത്തിൽ സനത് ജയസൂര്യക്ക് നേരെ സൈബർ ആക്രമണം

മന്ത്രിമാരെ വേദിയിലിരുത്തി നെൽ കർഷകരുടെ ബുദ്ധിമുട്ടുകളെ കുറിച്ചു നടൻ ജയസൂര്യ കഴിഞ്ഞ ദിവസം പറഞ്ഞതാണ് വിവാദങ്ങൾക്കു ഇടയാക്കിയത്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

കൊച്ചി: നെൽ കൃഷി വിവാദം കേരളത്തിലാണ് അരങ്ങേറിയതെങ്കിലും അതിന്റെ പഴി മുഴുവൻ ശ്രീലങ്കൻ ഇതിഹാസ ക്രിക്കറ്റ് താരം സനത് ജയസൂര്യയ്ക്ക്! നടൻ ജയസൂര്യക്കെതിരായ പ്രതികരണങ്ങളാണ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ സാമൂഹിക മാധ്യമ പോസ്റ്റുകൾക്കു താഴെ ചിലർ കുറിച്ചത്. സത്യാവസ്ഥയും ചിലർ പോസ്റ്റിനു കീഴിൽ കുറിക്കുന്നുണ്ട്. 

മന്ത്രിമാരെ വേദിയിലിരുത്തി നെൽ കർഷകരുടെ ബുദ്ധിമുട്ടുകളെ കുറിച്ചു നടൻ ജയസൂര്യ കഴിഞ്ഞ ദിവസം പറഞ്ഞതാണ് വിവാദങ്ങൾക്കു ഇടയാക്കിയത്. കൃഷി മന്ത്രി പി പ്രസാദ്, വ്യവസായ മന്ത്രി പി രാജീവ് എന്നിവർ പങ്കെടുത്ത കളമശേരിയിലെ കാർഷിക മേളയുടെ വേദിയിലാണു നെൽ കർഷകരുടെ കഷ്ടപ്പാടുകൾ ജയസൂര്യ പറഞ്ഞത്. 

കർഷകർക്കു കൃത്യമായി പണം കിട്ടുന്നില്ലെന്നായിരുന്നു ജയസൂര്യ ചൂണ്ടിക്കാട്ടിയത്. ഇതിനു പിന്നാലെ നടനു മറുപടിയുമായി മന്ത്രിമാരും രം​ഗത്തെത്തി. ഇതോടെ വിവാദം സോഷ്യൽ മീഡിയയിലും വൻ ചർച്ചകൾക്കു തുടക്കമിട്ടു. അതിന്റെ തുടർച്ചയായിരുന്നു ശ്രീലങ്കൻ താരത്തിനു നേരെയുള്ള സൈബർ ആക്രമണം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com