'പുഴുക്കുത്തുകളല്ല, അവരെ തുറന്നുകാട്ടിയ അൻവറാണ് ഇനി അനുഭവിക്കാൻ പോകുന്നത്'

പുഴുക്കുത്തുകളെ വെച്ചു പൊറുപ്പിക്കില്ലാ എന്ന് പറഞ്ഞ മുഖ്യമന്ത്രിക്കെന്താണ് മനം മാറ്റം?
pv anvar
പി വി അൻവർ എക്സ്പ്രസ്
Updated on
2 min read

തിരുവനന്തപുരം: പി വി അൻവറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇറക്കിയ പ്രസ്താവന സമൂഹമാധ്യമത്തിൽ പങ്കുവെച്ച് സിപിഎം നേതാക്കൾ. മന്ത്രി വി ശിവൻകുട്ടി, സിപിഎം നേതാവ് പി ജയരാജൻ, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം തുടങ്ങിയവർ ഫെയ്സ്ബുക്ക് പേജിലാണ് പാർട്ടി പ്രസ്താവന പങ്കുവെച്ചത്. പോസ്റ്റിനു താഴെ അൻവറിനെ പിന്തുണച്ചും എതിർത്തും കമന്റുകളുമായി സൈബർ പോരാളികളും രം​ഗത്തു വന്നിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്വന്തം പാർട്ടിയിലെ എംഎൽഎ പറഞ്ഞ കാര്യങ്ങൾക്കാളും വലുത് എംഎൽഎ ആരോപിച്ച ക്രിമിനലുകളെ സംരക്ഷിക്കാനാണ് പാർട്ടിക്കും മുഖ്യമന്ത്രിക്കും താൽപര്യം..... എന്തായാലും കേരളത്തിലെ ജനങ്ങൾ പൊട്ടന്മാരല്ലല്ലോ പ്രവർത്തകരുടെ വീര്യം കെടുത്തുന്ന നടപടിയാണ് നിലവിൽ മുഖ്യമന്ത്രിയും പാർട്ടിയും ചെയ്തുകൊണ്ടിരിക്കുന്നത്

പാർട്ടി എന്നത് ജനങ്ങളാണല്ലോ അനുയായികൾ ആണല്ലോ പ്രവർത്തകർ ആണല്ലോ ഇനി അവർ വിലയിരുത്തട്ടെ..... അൻവറിനെ പിന്തുണച്ചു കൊണ്ടുള്ള ഒരു കമന്റ് അഭിപ്രായപ്പെടുന്നു. സുഡാപികളുടെ കയ്യിലിരിപ്പ് സിപിമ്മിൽ നടക്കില്ല എന്നറിഞ്ഞ സുഡാപ്പികളുടെ കരച്ചിൽ കാണാൻ എന്ത് രസം എന്നാണ് അൻവറിനെ എതിർത്തു കൊണ്ടുള്ള കമന്റ്.

പിവി അൻവർ... സാധാരണ സഖാക്കൾ പറയാൻ ആഗ്രഹിച്ച കാര്യമാണ് അൻവർ ഉന്നയിച്ചത് അത് കൊണ്ടു ഈ വിഷയത്തിൽ അൻവറിനൊപ്പം എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. പ്രിയ സഖാവേ, അൻവറിനെപ്പോലുള്ളവർ ശരിയോ തെറ്റോ? ആർക്കും ഇതുവരെ ബോദ്ധ്യമായിട്ടില്ല. പ്രധാന ചോദ്യം "തെറ്റാണെങ്കിൽ " ഇത്തരക്കാർ എങ്ങനെ പാർട്ടിയിൽ കടന്നുകൂടി.. പണ്ട് ഏവർക്കും സ്വീകാര്യരായ പൊതു സ്വതന്ത്രരുണ്ടായിരുന്നു. ഇന്നേവരെ കേട്ടുകേഴ്‌വിയില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.എം.എൽ.എ.ഫോൺ ചോർത്തുന്നു.പത്രസമ്മേളനം നടത്തി അപഹസിക്കുന്നു. യാതൊരു സ്ക്രീനിങ്ങുമില്ലാതെ എല്ലാവരെയും എടുത്ത് തലയിൽ വയ്ക്കുന്നു. ആകെ അടവുനയങ്ങളാണ്. മറ്റൊരാൾ അഭിപ്രായപ്പെട്ടു.

തെറ്റിനെ തെറ്റായും ശരിയേ ശരിയായും കാണുന്നവരായിരിക്കണം സഖാക്കൾ..

മുഖ്യമന്ത്രി ഒരു പത്രസമ്മേളനം നടത്തി അൻവർ ഉന്നയിച്ച കാര്യങ്ങൾ പറഞ്ഞപ്പോൾ എല്ലാം ശരിയാണ് എന്ന് കരുതേണ്ടതില്ല… അജിത് കുമാറിനെ മാറ്റി നിർത്തി പിശശിയെ മാറ്റി നിർത്തി അന്വേഷിക്കട്ടെ'. വ്യക്തിയല്ല പാർട്ടിയാണ് വലുത് എന്ന് സഖാക്കൾ മനസ്സിലാക്കുക തെറ്റുകൾ കണ്ടാൽ അത് വിളിച്ചു പറയുക തന്നെ ചെയ്യണം ..

എവിടെയോ എന്തെല്ലാമോ ചീഞ്ഞു നാറുന്നു. P ശശി പാർട്ടിയിൽ നടപടികൾ നേരിട്ട് പുറത്ത് പോയ ആൾ അല്ലേ? പിന്നെ എങ്ങനെ പെട്ടെന്ന് വലിയ സ്ഥാനത്തു എത്തി? പൂരം റിപ്പോർട്ട്‌ എങ്ങനെ താമസിച്ചു? പാർട്ടി അടുത്ത തെരഞ്ഞെടുപ്പോടെ ഇല്ലാതാക്കാൻ ഉള്ളിൽ കളി നടക്കുന്നോ എന്ന് സംശയം? പ്രസ്ഥാനത്തിന് വേണ്ടി അടികൊണ്ടും, തൊണ്ട പൊട്ടി മുദ്രവാക്യം വിളിച്ചു ഒന്നും ആകാത്ത പാവങ്ങൾ ഉണ്ട്‌ എന്നുള്ള കാര്യം നേതാക്കൾ മറക്കരുത്. പുഴുക്കുത്തുകളെ വെച്ചു പൊറുപ്പിക്കില്ലാ എന്ന് പറഞ്ഞ മുഖ്യമന്ത്രിക്കെന്താണ് മനം മാറ്റം.

ഇനിയെല്ലാം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പറയട്ടെ എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പത്രസമ്മേളനം നിർത്തിയത്… അത് കഴിഞ്ഞ് 10 മണിക്കൂർ കഴിഞ്ഞിട്ടും ഗോവിന്ദൻ മാഷ് മിണ്ടിയതേയില്ല. മുഖ്യമന്ത്രി ആരെയോക്കെയോ സംരക്ഷിക്കാൻ ശ്രമിക്കുന്നു. അണികളിൽ പോലും വിശ്വാസം നഷ്ടപ്പെടുത്തുന്ന ഇടപെടൽ. ഇപ്പോഴാണ് കോടിയേരിയുടെ വില അറിയുന്നത്. മറ്റൊരാൾ കുറിച്ചു.

pv anvar
'ഒരു തരത്തിലും യോജിപ്പില്ല, പരസ്യ പ്രതികരണങ്ങളില്‍ നിന്ന് പിന്മാറണം'; അന്‍വറിനെ തള്ളി സിപിഎം

ഇന്നലെ..

"അൻവറിന്റെ പാരമ്പര്യം കോൺഗ്രസിന്റേതാണ്‌.." : പിണറായി..

ഇന്ന് രാവിലെ..

"ഡിവൈഎഫ്ഐക്കാർ അൻവറിനെ പിന്തുണയ്ക്കുന്നുണ്ടേൽ അത് തെറ്റാണ്.." : എ.എ റഹീം.

ഇപ്പൊ..

"അൻവറിനോട് യോജിക്കാനാവില്ല..

അൻവർ പാർട്ടി ശത്രുക്കളുടെ ആയുധം.." : സിപിഎം..

എന്ത് മനസിലായി..?

1. അൻവറിനെതിരെയുള്ള നീക്കം പാർട്ടി അറിഞ്ഞും ആസൂത്രിവുമായിട്ടാണ്..

2. അൻവർ തുറന്നുകാട്ടിയ പുഴുക്കുത്തുകൾ മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും ഇഷ്ടക്കാരാണ്..

അവരെക്കാൾ വലുതല്ല പാർട്ടിയ്ക്കും മുഖ്യമന്ത്രിക്കും അൻവർ..

3. അൻവർ പറഞ്ഞ പുഴുക്കുത്തുകൾ മുഴുവൻ, ഗത്യന്തരമില്ലാതെ, ജനങ്ങളെ ബോധിപ്പിക്കാൻ, പേരിന് ചില നടപടികൾ എടുത്തെങ്കിലും, മുഖ്യമന്ത്രിയുടെയും, പാർട്ടിയുടെയും സംരക്ഷണത്തിലാണ്..

4. അൻവർ ഉന്നയിച്ച ആരോപണങ്ങൾ - പ്രധാനമായും പൊലീസിലെ ആർഎസ്എസ് നിയന്ത്രണം - പാർട്ടി അറിഞ്ഞും സമ്മതിച്ചും നടക്കുന്നതാണ്..

5. അൻവർ പറഞ്ഞ പുഴുക്കുത്തുകളല്ല, അവരെ തുറന്നുകാട്ടി പാർട്ടിയെ പ്രതിസന്ധിയിലാക്കിയ അൻവറാണ് ഇനി അനുഭവിക്കാൻ പോകുന്നത്.. മറ്റൊരു കമന്റ് ഇങ്ങനെയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com