ഷാഫി പറമ്പില്‍ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം. നല്ല ആളെക്കണ്ടാല്‍ എന്നാല്‍പ്പിന്നെ ബാംഗ്ലൂരിലേക്ക് ഒരു ട്രിപ്പ് പോകാമെന്ന് ഹെഡ് മാഷ് ആവശ്യപ്പെടും. രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും ഇക്കാര്യത്തില്‍ കൂട്ടുകച്ചവടം ആണെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു ആരോപിച്ചു.. ലഡാക്കിലെ പരിസ്ഥിതി ആക്ടിവിസ്റ്റായ സോനം വാങ്ചുക്കിന്റെ സ്ഥാപനത്തിനെതിരെ സിബിഐ അന്വേഷണം. സംസ്ഥാന പദവി, സ്വയം ഭരണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ലഡാക്കില്‍ ഉയര്‍ന്ന പ്രതിഷേധം വെടിവെപ്പിലും മരണങ്ങളിലും കലാശിച്ചതിന് പിന്നാലെയാണ് ഇതേ ആവശ്യങ്ങള്‍ ഉയര്‍ത്തുന്ന സോനം വാങ്ചുക്ക് സ്ഥാപിച്ച ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ്സ് ലഡാക്ക് എന്ന സംഘടനയ്ക്കും എതിരെ അന്വേഷണം..ഷാഫി പറമ്പില്എംപിക്കെതിരെ അധിക്ഷേപം ഉന്നയിച്ച സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഷാഫിക്കെതിരെ അയാള്‍ പറഞ്ഞത് ആരോപണമല്ല. അധിക്ഷേപമാണ്. സ്ത്രീകള്‍ക്കെതിരെ എല്ലായിടത്തും മോശമായി സംസാരിക്കുന്നവരാണ് സിപിഎമ്മുകാരെന്നും ജനങ്ങള്‍ ഇവരെ കൈകാര്യം ചെയ്യുന്നതിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും വിഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു..സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജയെ വീണ്ടും തെരഞ്ഞെടുത്തു. സിപിഐ പാര്‍ട്ടി കോണ്‍ഗ്രസാണ് രാജയെ വീണ്ടും നേതാവായി തെരഞ്ഞെടുത്തത്. 75 വയസ്സ് പ്രായപരിധി കടന്ന രാജയ്ക്ക് ഇളവു നല്‍കിയാണ് ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്. രാജയ്ക്ക് പ്രായപരിധിയില്‍ ഇളവു നല്‍കുന്നതിനെ കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ ശക്തമായി എതിര്‍ത്തു..കേരളത്തിലെ പഴയതും നിലവിലുള്ളതുമായ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ വിചാരണ സംസ്ഥാനത്തുടനീളമുള്ള കോടതികളില്‍ ഇഴയുന്നു. പാര്‍ലമെന്റ്, നിയമസഭാംഗങ്ങള്‍ക്കെതിരായ 391 കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. ഇതില്‍ 59 എണ്ണം 10 വര്‍ഷത്തിലേറെയായി കോടതിയിലാണ്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates