

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
പ്രണയബന്ധത്തിൽ തുറന്ന സംഭാഷണം സന്തോഷം നൽകും. തൊഴിൽ രംഗത്ത് പുതിയ ഉത്തരവാദിത്തം ലഭിക്കും. സാമ്പത്തികമായി പ്രതീക്ഷിച്ച തുക കൈവരാൻ സാധ്യതയുണ്ട്.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
കുടുംബ അന്തരീക്ഷത്തിൽ ബന്ധുക്കളുടെ പിന്തുണ ലഭിക്കും. അനാവശ്യ ചെലവുകൾ നിയ ന്ത്രിക്കുക. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മകന്റെ പഠനത്തിൽ നല്ല പുരോഗതി കാണാം.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
മക്കളുടെ കഴിവുകൾ അംഗീകരിക്കപ്പെടും. യാത്രയ്ക്കിടെ പുതിയ പരിചയങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾ പഠനത്തിൽ മുന്നേറ്റം കൈവരിക്കും. നല്ല അവസരം ലഭിച്ചാൽ മടിക്കാതെ സ്വീകരിക്കുക.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
പ്രണയബന്ധത്തിൽ തെറ്റിദ്ധാരണകൾ മാറി അടുപ്പം വർധിക്കും. ഓഫീസിൽ ചില നിർണായക കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയും. ധനകാര്യ ഇടപാടുകളിൽ ജാഗ്രത പാലിച്ചാൽ നേട്ടമുണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ഔദ്യോഗിക രംഗത്ത് അംഗീകാരം നേടും. പ്രണയബന്ധത്തിൽ സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കും. കിട്ടാനുള്ള കുടിശ്ശിക ലഭിക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ഉല്ലാസ യാത്രയ്ക്കിടെ പ്രധാനപ്പെട്ട ഒരാളെ പരിചയപ്പെടാം. പരീക്ഷാഫലത്തിൽ അനുകൂലമായ മാറ്റത്തി ന് സാധ്യതയുണ്ട്. പുതിയ പദ്ധതിക്ക് തുടക്കം കുറിക്കും. ധനസ്ഥിതി മെച്ചപ്പെടും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
പ്രണയകാര്യങ്ങളിൽ ആഗ്രഹിച്ച മറുപടി ലഭിക്കാ ൻ സാധ്യതയുണ്ട്. ഔദ്യോഗിക അന്തരീക്ഷം അനുകൂലമായിരിക്കും. സാമ്പത്തിക ഇടപാടു കളിൽ നേട്ടം പ്രതീക്ഷിക്കാം. ആരോഗ്യം ശ്രദ്ധിക്കുക.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ഔദ്യോഗിക രംഗത്ത് നേരിട്ടിരുന്ന തടസ്സം നീങ്ങും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനായി പുതിയ വഴി കണ്ടെത്തും. പ്രണയബന്ധത്തിൽ ആത്മാർത്ഥത വർധിക്കും. വസ്തു ഇടപാട് ലാഭകരമാകും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
മക്കളുടെ ഭാവിയെക്കുറിച്ച് നല്ല തീരുമാനമെടുക്കും. വിദ്യാർത്ഥി കൾക്ക് പഠിച്ച കാര്യങ്ങൾ എളുപ്പത്തിൽ ഓർത്തെടുക്കാൻ കഴിയും. പുതിയ അവസരം ജീവിതത്തിൽ മാറ്റത്തിന് വഴിയൊരുക്കും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
സന്തോഷകരമായ ഒരു വാർത്ത ലഭിക്കും.ഔദ്യോഗിക കാര്യങ്ങളിൽ ഉന്നത അധികാരിക ളുടെ പിന്തുണ ലഭിക്കും. പുതിയ വരുമാന മാർഗം കണ്ടെത്തും. എതിർപ്പുകൾ തരണം ചെയ്യും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പ്രണയബന്ധത്തിൽ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കാം. ഔദ്യോഗിക അന്തരീക്ഷത്തിൽ മത്സരസാഹചര്യം ഉണ്ടാകുമെങ്കിലും നേട്ടം സ്വന്തമാക്കും. സാമ്പത്തിക പുരോഗതി നേടും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
പങ്കാളികൾ തമ്മിൽ മനസ്സുതുറന്ന് സംസാരിക്കുന്നത് അടുപ്പം വർധിപ്പിക്കും. ഔദ്യോഗിക രംഗത്ത് പുതിയ ചുമതല ലഭിക്കാം. സാമ്പത്തികമായി ചെറിയ നേട്ടങ്ങൾ വലിയ ആശ്വാസം നൽകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates