നൃത്തം കുട്ടികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കും, താളാത്മകമായ ചലനമാണത്: ആര്‍ എല്‍ വി രാമകൃഷ്ണന്‍

മുന്‍ കാലങ്ങളില്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ ശനിയും ഞായറും ഇതര കലാരൂപങ്ങള്‍ പഠിക്കാന്‍ നമുക്ക് സാഹചര്യവും സമയവും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് നമ്മുടെ വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‌കൂളും മാനേജ്‌മെന്റുമെല്ലാം ഫുള്‍ A+ കളുടെ പുറകിലൂടെയാണ്.
 RLV Ramakrishnan
RLV Ramakrishnanfacebook
Updated on
2 min read

തൃശൂര്‍: നൃത്തം ചെയ്യുന്നതുകൊണ്ട് കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം കുറയുമെന്ന് നര്‍ത്തകന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍. സൂംബയുടെ പേര് എടുത്ത് പറയാതെയാണ് നൃത്തത്തെക്കുറിച്ചും ശരീരത്തിനുണ്ടാക്കുന്ന ഗുണങ്ങളെക്കുറിച്ചും രാമകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

മുന്‍ കാലങ്ങളില്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ ശനിയും ഞായറും ഇതര കലാരൂപങ്ങള്‍ പഠിക്കാന്‍ നമുക്ക് സാഹചര്യവും സമയവും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് നമ്മുടെ വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‌കൂളും മാനേജ്‌മെന്റുമെല്ലാം ഫുള്‍ A+ കളുടെ പുറകിലൂടെയാണ്. ഒരു ഒഴിവു സമയം കിട്ടിയാല്‍ നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ കുട്ടികള്‍ റ്റിയൂഷന്‍ സെന്ററിലായിരിക്കും. കലയില്ല കായികമില്ല ഇതരവ്യായാമങ്ങള്‍ ഒന്നുമില്ല. ഇതു വഴിയുണ്ടാകുന്ന മാനസിക സമര്‍ദ്ദങ്ങള്‍ നമ്മുടെ കുട്ടികള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു. കുട്ടികളുടെ മാത്രമല്ല മനുഷ്യരുടെ മാനസിക സമര്‍ദ്ദങ്ങള്‍ കുറയ്ക്കാന്‍ കലാ കായിക വിനോദങ്ങള്‍ക്ക് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് പറയാതെ തന്നെ അറിയാമല്ലോ, ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നു.

 RLV Ramakrishnan
സൂംബയില്‍ വെളിപ്പെടുന്നത് സര്‍ക്കാര്‍ കാപട്യം, ലക്ഷ്യം യോഗയ്ക്ക് അവസരം നിഷേധിക്കല്‍: ഭാരതീയ വിചാര കേന്ദ്രം

അംഗോപാംഗ പ്രത്യംഗങ്ങളുടെ (ശരീരത്തിന്റെ ) താളാത്മകമായ ചലനമാണ് നൃത്തം. ഇത്തരത്തിലുള്ള നൃത്തങ്ങൾ അനാദികാലം മുതൽക്കെ നമ്മുടെ പൂർവ്വികരടക്കം ചെയ്തുപോന്നതായി മാനവ ചരിത്രങ്ങൾ പറഞ്ഞു വച്ചിട്ടുണ്ട്..

അനാദി മനുഷ്യർ തങ്ങളുടെ ശരീരത്തിന്റെ ഊർജം പുറംതള്ളുന്നത് ഇത്തരത്തിലുള്ള അംഗവിക്ഷേപങ്ങളിലൂടെയാണ്. ഇതിന് പ്രത്യേകിച്ച് ആശയങ്ങളോ വിഷയങ്ങളോ ഉണ്ടായിരിക്കില്ല. പൂർണ്ണമായും ശുദ്ധനൃത്ത ഗണത്തിൽ പെട്ടവയാണവ.ശരീരത്തിന്റെ രക്തസഞ്ചാരം വർദ്ധിപ്പിക്കുന്നതിനും അതു വഴി ശാരീരികക്ഷമതയും മനസിന്റെ ഏകാഗ്രതയും ഉണ്ടാക്കിയെടുക്കാർ ഇത്തരം താളാത്മകമായ ചലനങ്ങൾക്ക് സാധിക്കും.

നമ്മുടെസ്കൂൾ കാലഘട്ടത്തിൽ ശനിയും ഞായറും ഇതര കലാരൂപങ്ങൾ പഠിക്കാൻ നമുക്ക് സാഹചര്യവും സമയവും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് നമ്മുടെ വിദ്യാർത്ഥികളും അധ്യാപകരും സ്കൂളും മാനേജ്മെന്റുമെല്ലാം ഫുൾ A+ കളുടെ പുറകിലൂടെയാണ്. ഒരു ഒഴിവു സമയം കിട്ടിയാൽ നേരിട്ടോ ഓൺലൈൻ വഴിയോ കുട്ടികൾ റ്റ്യൂഷൻ സെന്ററിലായിരിക്കും. കലയില്ല കായികമില്ല ഇതരവ്യായാമങ്ങൾ ഒന്നുമില്ല. ഇതു വഴിയുണ്ടാകുന്ന മാനസിക സമർദ്ദങ്ങൾ നമ്മുടെ കുട്ടികൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു.

 RLV Ramakrishnan
എഴുത്തുകാരുടെ രാഷ്ട്രീയം സാഹിത്യത്തില്‍ പ്രതിധ്വനിക്കും, ഇനിയും അത് തുടരും: കെ ആര്‍ മീര

സ്ക്കൂൾ വിട്ടു വന്നാലോ അവധി ദിവസങ്ങളിലോ നമ്മുടെ കുട്ടികൾക്ക് ഒന്ന് ഓടി ചാടി കളിക്കാനോ ഏതെങ്കിലും കലാരൂപം പഠിക്കാനോ സമയമില്ല. ഉണ്ടായാൽ തന്നെ അത് മത്സരങ്ങൾക്ക് വേണ്ടി കലോത്സവ സമയങ്ങളിൽ മാത്രം. അത് അത്ര ആരോഗ്യപരമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു (അങ്ങനെ അല്ലാത്തവരും ചുരുക്കം ഉണ്ടായിരിക്കാം)

കുട്ടികളുടെ മാത്രമല്ല മനുഷ്യരുടെ മാനസിക സമർദ്ദങ്ങൾ കുറയ്ക്കാൻ കലാ കായിക വിനോദങ്ങൾക്ക് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് പറയാതെ തന്നെ അറിയാമല്ലോ.

അതുകൊണ്ടു തന്നെ ശാരീരിക വ്യായാമം ഏതൊരു മനുഷ്യനും അനിവര്യമായ ഒന്നാണ്.

എല്ലാവർക്കും നൃത്തം സാങ്കേതികമായി ചെയ്യാനോ പഠിക്കാനോ താൽപര്യമില്ലാത്തവരായിരിക്കാം. എന്നാൽ താളാത്മകമായ നൃത്തം ഏതൊരു മനുഷ്യനും ചെയ്യാൻ കഴിയും. കാരണം നമ്മുടെ ഹൃദയം ഇടിക്കുന്നതും നമ്മൾ നടക്കുന്നതുമുല്ലാം ഒരു താളക്രമത്തിലാണല്ലോ...അത്തരം ഹൃദയ താളത്തെ, മനസിന്റെ താളത്തെ നിലനിർത്താൻ പറ്റുന്നതരത്തിലുള്ള വ്യായാമങ്ങൾ ഏറെ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്ന ഇന്നത്തെ കാലത്ത് വളരെ അനിവാര്യമാണെന്ന് തോന്നുന്നു.

Summary

Dancer RLV Ramakrishnan says that dancing reduces children's mental stress. Ramakrishnan talks about dance and its benefits to the body in a Facebook post, without mentioning Zumba by name.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com