ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങി;  കോട്ടയത്ത് അമ്മയുടെ കണ്‍മുന്നില്‍ മകള്‍ ട്രെയിന്‍ തട്ടി മരിച്ചു

കുമാരനെല്ലൂരില്‍ അമ്മയുടെ കണ്‍മുന്നില്‍ മകള്‍ ട്രെയിന്‍ തട്ടി മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കോട്ടയം: കോട്ടയം കുമാരനെല്ലൂരില്‍ അമ്മയുടെ കണ്‍മുന്നില്‍ മകള്‍ ട്രെയിന്‍ തട്ടി മരിച്ചു. പാലാ സ്വദേശിനിയാണ് മരിച്ചത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. 

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. പ്രായമായ അമ്മയ്‌ക്കൊപ്പം ക്ഷേത്രദര്‍ശനം കഴിഞ്ഞ് പാളം മുറിച്ച് കടക്കന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. 

വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ ഗാന്ധിനഗര്‍ പൊലീസ് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലം ഉപയോഗിക്കാതെ പാളം ക്രോസ് ചെയ്തതാണ് അപകടത്തിന് കാരണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com