കടബാധ്യത, പലിശക്കാരുടെ ഭീഷണി; വീട്ടമ്മയും ഭർത‌ൃ സഹോദരനും കുളത്തിൽ ചാടി; ഒരാളുടെ മൃതദേഹം കണ്ടെത്തി

കടബാധ്യത, പലിശക്കാരുടെ ഭീഷണി; വീട്ടമ്മയും ഭർത‌ൃ സഹോദരനും കുളത്തിൽ ചാടി; ഒരാളുടെ മൃതദേഹം കണ്ടെത്തി
നാ​ഗേന്ദ്രൻ, സരസ്വതി
നാ​ഗേന്ദ്രൻ, സരസ്വതി
Updated on: 
1 min read

തിരുവനന്തപുരം: കടബാധ്യതയെ തുടർന്ന് ഒരു കുടുംബത്തിലെ രണ്ട് പേർ കുളത്തിൽ ചാടി. നെയ്യാറ്റിൻകര സ്വദേശി സരസ്വതി, കാഴ്ച ശക്തിയില്ലാത്ത ഭർതൃ സഹോദരൻ നാഗേന്ദ്രൻ എന്നിവരാണ് കുളത്തിൽ ചാടിയത്. സരസ്വതിയുടെ മൃതദേഹം കണ്ടെത്തി. നാഗേന്ദ്രനായി തെരച്ചിൽ തുടരുകയാണ്. നെയ്യാറ്റികര പ്ലാമൂട്ടുക്കട സ്വദേശികളായ സരസ്വതിയും നാഗേന്ദ്രനും രാവിലെയാണ് വീടിന് സമീപത്തുളള കുളത്തിൽ ചാടിയത്. സരസ്വതിയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു.

രണ്ട് വർഷം മുൻപ് മകന് ഗൾഫിൽ പോകുന്നതിനായി രണ്ട് ലക്ഷം രൂപ ഇവർ പലിശക്കെടുത്തിരുന്നു. മകൻ അസുഖ ബാധിതനായി ദിവസങ്ങൾക്കുളളിൽ തിരിച്ചു വന്നതോടെ കടം തീർക്കാൻ വഴിയില്ലാതായി. മാസം 18,000 രൂപയായിരുന്നു പശില. 

കടവും പലിശയും ചേർത്ത് നാല് ലക്ഷത്തി പതിനായിരം രൂപ തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് പലിശക്കാർ പ്രശ്നമുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് സരസ്വതിയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. ആകെയുളള രണ്ടേകാൽ സെന്റ് ഭൂമി എഴുതി നൽകണമെന്നും പലിശക്കാർ ആവശ്യപ്പെട്ടിരുന്നു. താൻ മരിച്ചാൽ കാഴ്ച ശക്തിയില്ലാത്ത നാഗേന്ദ്രനെ പരിചരിക്കാൻ ആരുമുണ്ടാകില്ല എന്നതുകൊണ്ടാണ് നാഗേന്ദ്രനും ജീവനൊടുക്കുക്കാൻ തീരുമാനിച്ചതെന്ന് സരസ്വതിയുടെ ആത്മഹത്യ കുറിപ്പിലുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kochi spa rape case
high court
Today top five news
KSRTC has launched its cargo service.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com