

തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ക്കും നവകേരള സദസിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനും ഇടതുമുന്നണി ഇന്ന് യോഗം ചേരും. വൈകിട്ട് മൂന്നിന് എ. കെ. ജി. സെന്ററിലാണ് യോഗം. മന്ത്രിസഭ പുനഃസംഘടന ഇപ്പോള്‍ വേണോ അതോ മന്ത്രിമാരുടെ കേരള പര്യടനത്തിന് ശേഷ മതിയോ എന്നതടക്കമുള്ള കാര്യങ്ങളില്‍ ഇന്ന് തീരുമാനമായേക്കും.
മുന്നണി ധാരണ പ്രകാരം രണ്ടരവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും ആന്റണിരാജുവും ഒഴിയണം. ഇവര്‍ക്കുപകരം രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെ.ബി. ഗണേഷ്‌കുമാറും മന്ത്രിമാരാകുമെന്നാണ് എല്‍.ഡി.എഫ് ധാരണ.
അതേസമയം ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. നവകേരള സദസിന് മുന്‍പേ പുനസംഘടന വേണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി മുന്നണി നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്. അത് ഇന്നത്തെ യോഗത്തില്‍ പരിഗണിക്കാമെന്നാണ് നേതൃത്വം കേരളാ കോണ്‍ഗ്രസ് ബിയെ അറിയിച്ചത്.
നവംബര്‍ 18 മുതല്‍ 24 വരെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പര്യടനമായ നവകേരള സദസിന്റെ ഒരുക്കങ്ങളും യോഗം വിലിയിരുത്തും. പരിപാടിയില്‍ എല്‍ഡിഎഫ് മണ്ഡലം കമ്മറ്റികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്ന ചര്‍ച്ചകളും നടക്കും.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ഇന്ന് ചേരുന്നുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates