

തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി മണിക്കൂറില്‍ അയ്യായിരം ഇഡ്ഢലി തയ്യാറാക്കാനാകുന്ന നവീന ഇഡ്ഢലി മെഷീന്‍ സമര്‍പ്പിച്ചു. ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ ഇഡ്ഢലി മെഷീന്‍ ഭക്തര്‍ക്കായി സമര്‍പ്പിച്ചു.
ക്ഷേത്രം അന്ന ലക്ഷ്മി ഹാളിലായിരുന്നു ചടങ്ങ്. കാനഡയില്‍ ഹോട്ടല്‍ വ്യവസായിയായ ബാലസുബ്രഹ്മണ്യമാണ് ഈ വഴിപാട് സമര്‍പ്പണം നടത്തിയത്. ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി മനോജ്, കെ പി വിശ്വനാഥന്‍, മനാജ് ബി നായര്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates