'അതവരുടെ വികാരശമനം കൂടിയാണ്; അത്രത്തോളം ലൈംഗികദാരിദ്ര്യം അനുഭവിക്കുന്നവരാണവര്‍'; കുറിപ്പ്
തൃശൂര്‍: സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന അപവാദ പ്രചാരണത്തിന് എതിരെ നിയമ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ച സിപിഎം നേതാവ് കെജെ ഷൈന് പിന്തുണ അറിയിച്ച് എഴുത്തുകാരി ദീപാ നിശാന്ത്. സൈബര്‍ പെര്‍വര്‍ട്ടുകള്‍ക്കെതിരെ നിയമപരമായി മുന്നോട്ടു പോവുന്ന ഷൈന്‍ ടീച്ചര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായി ദീപാ നിശാന്ത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കുറിപ്പു വായിക്കാം:
പുതുതായി പറയാനൊന്നുമില്ല... പണ്ടേ പറഞ്ഞിട്ടുണ്ട്.. ആവര്‍ത്തിക്കുന്നു.
നിങ്ങളും ഒരു പട്ടിയും നേര്‍ക്കുനേരെ വരുന്നു എന്നു കരുതുക. ഏറ്റവും ചുരുങ്ങിയത് നിങ്ങള്‍ക്കു മുന്നില്‍ നാല് പോംവഴികളുണ്ട്.
ഒന്ന്:- പട്ടിക്ക് നിങ്ങളെ കടിക്കാം.അതിന് പ്രത്യേകിച്ച് കാരണമൊന്നും വേണ്ട.
രണ്ട്:- കടിക്കും മുമ്പ് നിങ്ങള്‍ക്ക് പട്ടിയെ എറിയാം.അതിനും പ്രത്യേകിച്ച് കാരണമൊന്നും വേണ്ട.
മൂന്ന്: - പട്ടിക്ക് നിങ്ങളെ കടിക്കാതിരിക്കാം.
നാല് :- നിങ്ങള്‍ക്ക് പട്ടിയെ എറിയാതിരിക്കാം.
മേല്‍പ്പറഞ്ഞതില്‍ ഏതാണ് സുഖം എന്നു ചോദിച്ചാല്‍, പട്ടിയെ എറിയാതെയും പട്ടിയുടെ കടി കൊള്ളാതെയും ഇരിക്കുക എന്നതാണെന്ന് പട്ടിയുടെ മുമ്പില്‍ അകപ്പെട്ട എല്ലാവര്‍ക്കുമറിയാം. സുഖം, സമാധാനം, സ്വസ്ഥത എന്നൊക്കെ പറഞ്ഞാല്‍ അതാണ്.. അത് ബലഹീനതയല്ല. മിനിമം കോമണ്‍സെന്‍സാണ്. പക്ഷേ എപ്പോഴുമത് നടക്കില്ല.ട്രെയിനിലെ ടോയ്‌ലറ്റ് ചുമരുകളില്‍ ഞരമ്പുരോഗികള്‍ വരച്ചു വെക്കുന്ന വൈകൃതചിത്രങ്ങള്‍ക്ക് നമ്മുടെ ഛായയുണ്ടോ എന്ന് പരിശോധിക്കരുതെന്ന് ആവര്‍ത്തിച്ച് നമ്മള്‍ നമ്മളെത്തന്നെ പഠിപ്പിക്കുമ്പോഴും എല്ലായ്‌പ്പോഴും നമുക്ക് ആ ക്ഷമ കിട്ടിക്കൊള്ളണമെന്നില്ല.
കുളക്കടവില്‍ ഒളിഞ്ഞു നോക്കുന്ന മനുഷ്യരുടെ അതേ മാനസികാവസ്ഥയില്‍ ജീവിക്കുന്ന, പെര്‍വേര്‍ട്ടഡ് മൈന്‍ഡ്‌സെറ്റിന്റെ പീക്കില്‍ നില്‍ക്കുന്ന ചില മനുഷ്യരിവിടുണ്ട്.സ്ത്രീകള്‍ ഉള്‍പ്പെട്ട ഏതു വിഷയത്തിലും അവര്‍ രതി തിരയും. അത് സ്വന്തം സൈബര്‍ വാളിലും മറ്റുള്ളവരുടെ കമന്റ് ബോക്‌സിലും ഛര്‍ദ്ദിച്ചിടും.ചില മഞ്ഞച്ചാനലുകള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന, രതിസൂചനകളുള്ള ക്ലിക് ബൈറ്റുകളിലൂടെ വായനക്കാരെ കൂട്ടാറില്ലേ? അതുപോലെ ഏത് വാര്‍ത്തയ്ക്കും വിമര്‍ശനത്തിനും ലൈംഗികമായ ഒരു മാനം കൂടി നല്‍കി മനുഷ്യരെ അവഹേളിക്കാന്‍ സെക്ഷ്വലി പെര്‍വേര്‍ട്ടായ ചില ജീവികള്‍ നിരന്തരം ശ്രമിക്കും. അതവരുടെ വികാരശമനം കൂടിയാണ്. അത്രത്തോളം ലൈംഗികദാരിദ്ര്യമനുഭവിക്കുന്നവരാണവര്‍. അതേ മാനസികാവസ്ഥയുള്ള സമാനമനസ്‌കരുടെ പിന്തുണയും അവര്‍ക്ക് വേണ്ടത്ര ലഭിക്കും.
അത്തരം സൈബര്‍ പെര്‍വേര്‍ട്ടുകള്‍ക്കെതിരെ നിയമപരമായി മുന്നോട്ടു പോകുന്ന കെ ജെ ഷൈന്‍ ടീച്ചര്‍ക്ക് അഭിവാദ്യങ്ങള്‍..
Deepa Nishant backs cpm leader KJ Shine, who filed complaint in social media defamatory campaign.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

