സംഭവിച്ചത് വളരെ ദൂരെയാണെന്ന് കരുതാനാവില്ല; ഡല്‍ഹി സ്‌ഫോടനം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കേറ്റ മുറിവ്: സുരേഷ് ഗോപി

കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവർക്കെതിരെയും ശക്തമായ നടപടികളുണ്ടാകും
Minister Suresh Gopi
Minister Suresh Gopi
Updated on
1 min read

തൃശൂര്‍: ഡല്‍ഹിയിലെ സ്‌ഫോടനം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കേറ്റ മുറിവാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജ്യത്ത് മതേതരത്വവും സ്‌നേഹവും നിലനില്‍ക്കുന്നിടത്തും അതിനെ ഉടയ്ക്കാന്‍ വേണ്ടിയുള്ള ശ്രമമായി ഭീകരാക്രമണത്തെ കാണേണ്ടതുണ്ട്. പക്ഷെ ഭാരതത്തിലെ പൗരന്മാര്‍ സംയമനം പാലിച്ച്, ഇതിന്റെ പേരില്‍ അങ്ങോട്ടും ഇങ്ങോട്ടും അസ്വാരസ്യം വിതറാതെ, നമ്മുടെ സാഹോദര്യം ഒന്നുകൂടി ഊട്ടിയുറപ്പിച്ച് നിലകൊള്ളണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു.

Minister Suresh Gopi
നടന്നത് ഭീകരാക്രമണം, പിന്നിൽ ജെയ്ഷെ മുഹമ്മദ്? 2900 കിലോ സ്ഫോടക വസ്തുക്കളുമായി 8 പേർ പിടിയിൽ, പിന്നാലെ സ്ഫോടനം

കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും, അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ രാജ്യമെമ്പാടും പരന്നു കിടപ്പുണ്ടെങ്കില്‍ അവരിലേക്ക് തീര്‍ച്ചയായും കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണം പോകും. നടപടിയും ഉണ്ടാകും എന്നു ഉറപ്പു നല്‍കുകയാണ്. ഡല്‍ഹിയില്‍ സംഭവിച്ചത് വളരെ ദൂരെയാണെന്ന് കരുതി നില്‍ക്കാനാകില്ല. സ്‌ഫോടനത്തില്‍ നിന്നുള്ള ഞെട്ടലിലും ഭയത്തിലും നിന്നും ജനങ്ങള്‍ ഇപ്പോഴും മുക്തമായിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

Minister Suresh Gopi
3.19ന് പാർക്ക് ചെയ്തു, 6.48ന് സ്റ്റാർട്ടാക്കി, 6.52ന് വൻ ശബ്ദത്തിൽ പൊട്ടിത്തെറിച്ചു; ഡൽഹി സ്ഫോടനത്തിലെ കാറിന്റെ ​ദൃശ്യങ്ങൾ പുറത്ത്

ഈ സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരണം നടത്താന്‍ ആഗ്രഹിക്കുന്നില്ല. അത് ശരിയല്ല. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ കോര്‍ കമ്മിറ്റി യോഗം ഇന്നുചേരുന്നുണ്ട്. ആ യോഗത്തിന് ശേഷം 30 ജില്ലകളിലെയും യോഗവും ചേരുന്നുണ്ട്. അവര്‍ തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നതിനുശേഷം മാധ്യമങ്ങളെ അറിയിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിന്നീട് താന്‍ പ്രതികരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.

Summary

Union Minister Suresh Gopi said that the blast in Delhi is a wound to the integrity of the country.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com