വാശിയേറിയ പോരാട്ടം നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള എഎപിയെ അട്ടിമറിച്ച് ബിജെപി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഭൂരിപക്ഷം എക്സിറ്റുപോള്‍ ഫലങ്ങളും ബിജെപി അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. ആം അദ്മി അധികാരത്തില്‍ തുടരുമെന്ന് വീ പ്രീസൈഡ് അഭിപ്രായ സര്‍വേ മാത്രമാണ് പറയുന്നത്. കോണ്‍ഗ്രസ് മൂന്ന് സീറ്റുകള്‍ വരെ നേടുമെന്ന് ചാണക്യ അഭിപ്രായ സര്‍വേ പറയുമ്പോള്‍ മറ്റെല്ലാം സര്‍വേകളിലും രണ്ടുവരെ സീറ്റുകളാണ് പറയുന്നത്..ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം കണ്ണൂർ ഇരിട്ടി സ്വദേശി സത്യന്. കണ്ണൂർ ചക്കരക്കല്ലിലെ മുത്തു ഏജൻസിക്ക് വിറ്റ വിറ്റ XD 387132 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അനീഷ് എംവി എന്നയാളുടെ ഏജൻസിയിൽനിന്നാണ് ടിക്കറ്റ് വിറ്റത്. ഏജന്‍സിയില്‍ നിന്ന് ഒരു ബുക്ക് ടിക്കറ്റാണ് സത്യന് എടുത്തതെന്ന് ഇരിട്ടിയിലെ ലോട്ടറി ഏജന്‍സി ഉടമ പറഞ്ഞു..പത്തനംതിട്ടയില്‍ വിവാഹച്ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നവരെ മര്‍ദ്ദിച്ച സംഭവത്തില്‍ കുടുതൽ നടപടി. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്ഐ എസ് ജിനുവിനെയും മൂന്നുപൊലീസുകാരനെയും സസ്പെന്‍ഡ് ചെയ്തു. ഡിഐജി അജിതാ ബീഗമാണ് സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.എസ്ഐ എസ് ജിനുവിനെ രാവിലെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. നടപടി സ്ഥലം മാറ്റലില്‍ മാത്രം ഒതുക്കിയതില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് എസ്ഐയും മൂന്ന് പൊലീസുകാരെയും സസ്പെൻഡ് ചെയ്തുള്ള നടപടി.പകുതി വിലയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ, തയ്യൽ മെഷീൻ, ലാപ്ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണൻ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാൻ തീരുമാനം. കോടികളുടെ വൻ തട്ടിപ്പാണ് സംസ്ഥാനത്താകെ നടന്നിരിക്കുന്നതെന്ന നിഗമനത്തിലാണ് പൊലീസ്. സംസ്ഥാനത്താകെ ഇതുവരെ 40 കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്..കൊല്ലം കോര്പ്പറേഷന് ഭരണത്തെച്ചൊല്ലി സിപിഎം- സിപിഐ തര്‍ക്കം രൂക്ഷമാകുന്നു. ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐ രാജിവെച്ചു. മേയര്‍ സ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട ധാരണ സിപിഎം പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് സിപിഐ പ്രതിനിധിയുടെ രാജി..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates