രാവിലെ 5.30ന് തൃശൂരില്‍ നിന്ന് പുറപ്പെടും; ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 16 വരെ നാലമ്പല ദര്‍ശന യാത്ര ഒരുക്കി ഡിടിപിസി

വര്‍ഷംതോറും നടത്തിവരാറുള്ള നാലമ്പല യാത്ര ഇത്തവണ ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 16 വരെയുള്ള ദിവസങ്ങളില്‍ സംഘടിപ്പിക്കുമെന്ന് ഡിടിപിസി
TRIPRAYAR TEMPLE
Nalambala Darshan Yatra starts from triprayar templeimage credit: Wikimedia Commons
Updated on
1 min read

തൃശ്ശൂര്‍: വര്‍ഷംതോറും നടത്തിവരാറുള്ള നാലമ്പല യാത്ര ഇത്തവണ ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 16 വരെയുള്ള ദിവസങ്ങളില്‍ സംഘടിപ്പിക്കുമെന്ന് ഡിടിപിസി. രാവിലെ 5.30ന് തൃശൂരില്‍ നിന്നും പുറപ്പെടുന്ന യാത്ര ആദ്യം പോകുക തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്കാണ്. അവിടെ ദര്‍ശനം നടത്തിയ ശേഷം നേരെ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്ക് പോകും.

തുടര്‍ന്ന് മൂഴിക്കുളം ലക്ഷ്മണ പെരുമാള്‍ ക്ഷേത്രവും പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രവും ദര്‍ശിച്ച ശേഷം വീണ്ടും തൃപ്രയാര്‍ ശ്രീരാമ ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. മലയാള മാസം കര്‍ക്കിടകം ഒന്ന് മുതല്‍ മുപ്പത്തിയൊന്ന് വരെ ഒരുക്കിയിരിക്കുന്ന യാത്ര രാവിലെ 5.30ന് പുറപ്പെട്ട് വൈകീട്ട് മൂന്ന് മണിക്ക് തൃശൂരില്‍ തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

TRIPRAYAR TEMPLE
വളര്‍ത്തുനായയോട് ക്രൂരത; മുഖത്ത് രാസലായിനി ഒഴിച്ചു, പൊള്ളലേറ്റ് കാഴ്ച നഷ്ടമായി, പൊലീസില്‍ പരാതി

യാത്രയില്‍ ഫെസിലിറ്റേറ്റര്‍ സേവനം ലഭ്യമായിരിക്കും. കര്‍ക്കിടക കഞ്ഞിക്കൂട്ട്, മലയാള പഞ്ചാംഗം, സന്ധ്യാനാമ പുസ്തകം, ഉച്ചഭക്ഷണം എന്നിവ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 24 സീറ്റുള്ള ഡിടിപിസിയുടെ എസി ബസ് ആണ് യാത്രക്കായി സജ്ജമാക്കിയിരിക്കുന്നത്. ഒരാള്‍ക്ക് 900 രൂപയാണ് ചാര്‍ജ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496101737, 0487 2320800

TRIPRAYAR TEMPLE
ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് രാസലഹരിക്കടത്ത്; പ്രധാന വിതരണക്കാരി പിടിയില്‍, സംശയം തോന്നാതിരിക്കാന്‍ വിതരണം മകളെയും കൂട്ടി
Summary

depart from Thrissur at 5.30 am; Nalambala Darshan Yatra from July 17 to August 16 by DTPC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com