ചട്ടിയൊന്നിന് 3 രൂപ കൈക്കൂലി, കളിമണ്‍പാത്ര നിര്‍മ്മാണ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അറസ്റ്റില്‍

Development corporation chairman arrest for accepting bribe
കൈക്കൂലി, കളിമണ്‍പാത്ര നിര്‍മ്മാണ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അറസ്റ്റില്‍
Updated on
1 min read

തൃശൂര്‍: ചെടിച്ചട്ടി ഓഡര്‍ നല്‍കാന്‍ പതിനായിരം കൈക്കൂലി വാങ്ങിയ കേരള സംസ്ഥാന കളിമണ്‍ പാത്രനിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കുട്ടമണി കെഎന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ വിജിലന്‍സിന്റെ ട്രാപ്പിലാണ് ചെയര്‍മാന്‍ കുടുങ്ങിയത്. ചട്ടിയൊന്നിന് 3 രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. വളാഞ്ചേരി മുന്‍സിപ്പാലിറ്റിയിലെ കൃഷി ഭവനിലേക്ക് കൊണ്ടുപോയ ചെടിച്ചട്ടിക്കാണ് കൈക്കൂലി വാങ്ങിയത്. ചിറ്റിശ്ശേരിയിലെ പാത്രം നിര്‍മ്മാണം നടത്തുന്ന യൂണിറ്റിന്റെ ഉടമയോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

Development corporation chairman arrest for accepting bribe
'സ്പോണ്‍സര്‍ ശരിക്കും സ്പോണ്‍സര്‍ തന്നെയാണോ?'; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപെടല്‍ ദുരൂഹം: മന്ത്രി വാസവന്‍

സ്വകാര്യ കളിമണ്‍ പാത്ര നിര്‍മാണ യൂണിറ്റില്‍ നിന്നും ചെടിച്ചട്ടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിതരണത്തിനാണ് കൊണ്ടുപോയത്. വളാഞ്ചേരി ന?ഗരസഭയിക്ക് കീഴിലുള്ള കൃഷിഭവനാണ് ചെടിച്ചട്ടികള്‍ വിതരണം ചെയ്യുന്നത്. 3624 ചെടിച്ചട്ടികള്‍ ഇറക്കിവെച്ചു. ഈ യൂണിറ്റിന് പണം അനുവദിക്കുന്നത് കേരള സംസ്ഥാന കളിമണ്‍ പാത്രനിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ആണ്. കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ കുട്ടമണി ചെടിച്ചട്ടികള്‍ക്ക് പണം ആവശ്യപ്പെടുകയായിരുന്നു.

Development corporation chairman arrest for accepting bribe
ശബരിമല: എന്‍എസ്എസിന് ഉറപ്പു നല്‍കിയോ? പറഞ്ഞൊഴിഞ്ഞ് മന്ത്രി വാസവന്‍

25000 രൂപ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും 20000 കൊടുക്കാമെന്ന് ഉറപ്പുനല്‍കുകയായിരുന്നു. തുടര്‍ന്ന് ചെയര്‍മാനെതിരെ വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു. കമ്മീഷന്റെ ആദ്യ പതിനായിരം രൂപ തൃശൂര്‍ വടക്കേ സ്റ്റാന്‍ഡിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ വച്ച് കൈപ്പറ്റുന്നതിനിടയാണ് ഇയാള്‍ വിജിലന്‍സ് പിടിയിലാകുന്നത്.

Summary

Development corporation chairman arrest for accepting bribe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Setback for Muhammad Haneesh, Cashew Development Corporation corruption cas
BBC to lay off 2000 employees; Traditional methods are not important, the goal is to be updated; Profit 6438 crores
Indian External Affairs Minister S. Jaishankar and Nepalese Foreign Minister Shishir Khanal
protest in angamali
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com