

തൊടുപുഴ: ഇടുക്കിയുടെ മനസ് കീഴടക്കിയാണ് ദേവികുളം സബ് കലക്ടര്‍ ആയിരുന്ന വിഎം ജയകൃഷ്ണന്‍ പുതിയ ജോലി തിരക്കിലേയ്ക്ക് പോയത്. തോട്ടം തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള സാധാരണക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായാരുന്നു സബ് കലക്ടര്‍. മൂന്നാറിലെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് താത്കാലികമായി വിട പറയുന്നതിനുമുന്‍പ് സബ്കലക്ടറുടെ വകയായി രണ്ട് പേര്‍ക്ക് ലഭിച്ചത് അമൂല്യസമ്മാനം.
തോട്ടം തൊഴിലാളിയായ ജാനകിയം യുകെജി വിദ്യാര്‍ഥി ബിയാസും അപ്രതീക്ഷിതമായി കിട്ടിയ സമ്മാനത്തിന്റെ ആവേശത്തിലാണ്. തേയില ചെരുവില്‍ കൊളുന്ത് നുള്ളാന്‍ പോകുന്ന സ്വന്തം ചിത്രമാണ് ജാനകിയ്ക്ക് കിട്ടിയത്. ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകള്‍കിടയിലും ഫോട്ടോഗ്രാഫിയെ ഇഷ്ടപെടുന്ന ജയകൃഷ്ണന്‍ ഐ എ എസ് താന്‍ പകര്‍ത്തിയ ഹെലികാം ചിത്രത്തിലെ നായികയെ കണ്ടെത്തി ചിത്രം സമ്മാനിയ്ക്കുകയായിരുന്നു.
2023ല്‍ പരിശീലന കാലയളവില്‍ മുന്നാറില്‍ എത്തിയപ്പോഴാണ് അദ്ദേഹം ജാനകിയുടെ ചിത്രം പകര്‍ത്തിയത്. പിന്നീട് സബ് കലക്ടര്‍ ആയി ദേവികുളത്ത് ചാര്‍ജ് എടുത്തു. നിലവില്‍ സപ്ലൈകോ എംഡി യായി ചുമതല ഏല്‍ക്കുന്നതിന് മുന്‍പ് തോട്ടം തൊഴിലാളിയായ ജാനകിയെ കണ്ടെത്തി ഫ്രെയിം ചെയ്ത ചിത്രം സമ്മാനിയ്ക്കുകയായിരുന്നു
യുകെജിക്കാരനായ ബിയാസ് തന്റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ സബ് കലക്ടറെ തേടി എത്തിയിരുന്നു. കൈയില്‍ കരുതിയിരുന്ന കുടുക്ക സബ് കലക്ടര്‍ക്ക് കൈമാറി പാവപെട്ടവരെ സഹായിക്കണമെന്നും ആവശ്യപെട്ടു. കൊച്ചു മിടുക്കന് സമൂഹത്തോടുള്ള കരുതലിന് സമ്മാനമയാണ് സൈക്കിളുമായി സബ് കലക്ടര്‍ തേടി എത്തിയത്. മറ്റ് സബ് കളക്ടര്‍മാരില്‍ നിന്ന് വ്യത്യസ്തനായി സാധരണക്കാരുടെ മനസ് കീഴടക്കിയണ് ജയകൃഷ്ണന്‍ ഐഎഎസ് മുന്നാറില്‍ നിന്നും മടങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates