വി എ ശ്രീകുമാർ/ചിത്രം: ഫേയ്സ്ബുക്ക്
വി എ ശ്രീകുമാർ/ചിത്രം: ഫേയ്സ്ബുക്ക്

കമ്പനിയിലെ വനിതാ ജീവനക്കാർക്ക് ആർത്തവ അവധി; പ്രഖ്യാപിച്ച് സംവിധായകൻ വി എ ശ്രീകുമാർ 

ഓഫീസിലെ വനിതാ ജീവനക്കാർക്ക് ആർത്തവ അവധി നടപ്പിലാക്കിയതായി സംവിധായകൻ വി എ ശ്രീകുമാർ
Published on

കേരളത്തിലെ എല്ലാ സർവകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ച തീരുമാനം തൊഴിലിടങ്ങളിലേക്കും വ്യാപിക്കുന്നു. ഓഫീസിലെ വനിതാ ജീവനക്കാർക്ക് ഇന്ന് മുതൽ ആർത്തവ അവധി നടപ്പിലാക്കിയതായി സംവിധായകൻ വി എ ശ്രീകുമാർ അറിയിച്ചു. പുഷ് 360 എന്ന തന്റെ പരസ്യ കമ്പനിയിലെ വനിതാ ജീവനക്കാർക്കാണ് ആർത്തവ അവധി നൽകി ഉത്തരവ് പുറത്തുവിട്ടത്. 

ആർത്തവ അവധി തൊഴിലിടത്തിലും ആവശ്യമാണ് എന്ന ബോധ്യത്തിലാണ് ഈ തീരുമാനമെന്നും കേരളത്തിലെ സർവ്വകലാശാലകളിൽ നടപ്പാക്കിയ അതേ മാതൃകയിലുള്ള അവധിക്ക്, നിലവിൽ പുഷിൽ ജോലി ചെയ്യുന്ന ഒൻപതു സ്ത്രീകൾക്കും ഇനി വരുന്നവർക്കും അർഹത ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Push 360 ഈ ദിവസം മുതൽ ആർത്തവ അവധി പ്രഖ്യാപിക്കുന്നു. ആർത്തവ അവധി തൊഴിലിടത്തിലും ആവശ്യമാണ് എന്ന ബോധ്യത്തിലാണ് പുഷ് 360 അവധി പ്രഖ്യാപിക്കുന്നത്. കേരളത്തിലെ സർവ്വകലാശാലകളിൽ നടപ്പാക്കിയ അതേ മാതൃകയിലുള്ള അവധിക്ക്, നിലവിൽ പുഷിൽ ജോലി ചെയ്യുന്ന ഒൻപതു സ്ത്രീകൾക്കും ഇനി വരുന്നവർക്കും അർഹത ഉണ്ടായിരിക്കുന്നതാണ്.

ആർത്തവ വിരാമം സംബന്ധിച്ച ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ടും ഇതേ അവധിക്ക് പുഷ് 360ലെ സ്ത്രീകൾ അർഹരാണ്.

30 വർഷമായി പരസ്യ-ബ്രാൻഡിംഗ് രംഗത്ത് പ്രവർത്തിക്കുന്ന പുഷ് 360യെ സംബന്ധിച്ച് അഭിമാനകരമായ ഒരു തീരുമാനം എന്ന നിലയ്ക്ക് ഞാനിതിനെ കാണുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com