ക്ഷേമ പെൻഷൻ വിതരണം മറ്റന്നാൾ മുതൽ, 3200 രൂപ വീതം

23നു മുൻപ് വിതരണം പൂർത്തിയാക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. മേയ്, ജൂൺ മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡുകളുടെ പെൻഷനും 14 മുതൽ വിതരണം ചെയ്യാൻ ഉത്തരവായി. 23നു മുൻപ് വിതരണം പൂർത്തിയാക്കും. 

രണ്ട് മാസത്തെ പെൻഷൻ ഒന്നിച്ചു നൽകുന്നതിനാൽ 3200 രൂപ ഓണത്തിന് മുൻപ് 57 ലക്ഷം പേരുടെ കൈകളിലെത്തും. സാമ്പത്തിക പ്രതിസന്ധി കാരണം കുടിശ്ശികയായ പെൻഷനിൽ രണ്ട് മാസത്തേത് ഓണം പ്രമാണിച്ചാണ് ഒരുമിച്ച് നൽകുന്നത് 1762 കോടി രൂപയാണ് ഇതിനായി വേണ്ടത്. ഇതിനായി  1000 കോടി രൂപ കടമെടുക്കും. ജൂലൈ മാസത്തെ പെൻഷനാണ് ഇനി കുടിശികയായുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER