ജെഡിഎസില്‍ നിന്ന് പുറത്താക്കിയത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധം; നിയമ നടപിക്കൊരുങ്ങി നാണു വിഭാഗം 

ജെഡിഎസില്‍ നിന്ന് പുറത്താക്കിയ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സി.കെ നാണുവും അനുകൂലികളും
സി കെ നാണു / ഫെയ്‌സ്ബുക്ക് ചിത്രം
സി കെ നാണു / ഫെയ്‌സ്ബുക്ക് ചിത്രം
Updated on
1 min read

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് സി.കെ.നാണുവിനെ ജെഡിഎസില്‍ നിന്ന് പുറത്താക്കിയതിനെ നിയമനടപടിക്കൊരുങ്ങി നാണു വിഭാഗം. ദേശീയ വൈസ് പ്രസിഡന്റ് പദവിയിലിരിക്കെ സമാന്തരയോഗം വിളിച്ചത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാണുവിനെ പുറത്താക്കിയതായി  എച്ച്ഡി ദേവഗൗഡ അറിയിച്ച്ത്.  

എന്നാല്‍ ജെഡിഎസ് തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സി.കെ നാണുവും അനുകൂലികളും. പുറത്താക്കിയ തീരുമാനത്തെ തിരഞ്ഞെടുപ്പ് കമ്മിഷനിലും ചോദ്യം ചെയ്യും. കേരളത്തില്‍ പാര്‍ട്ടി സ്വതന്ത്രനിലപാടെടുത്താണ് മുന്നോട്ടുപോകുന്നതെന്ന് ദേവഗൗഡയുടെ വാദം. ജനുവരിയോടെ പുനഃസംഘടന നടത്തി എല്ലാ സംസ്ഥാനങ്ങളിലും പുതിയ കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കത്തിലാണ് ദേവഗൗഡ പക്ഷം.

അതേസമയം സി.കെ. നാണുവിനെ ദേശീയ വൈസ് പ്രസിഡന്റ് എന്ന പദവിയില്‍ നിലനിര്‍ത്തി ജെഡിഎസ് വിമത വിഭാഗത്തിന്റെ ദേശീയ കൗണ്‍സില്‍ യോഗം ഇന്നു ബെംഗളൂരുവില്‍ ചേരും. സി.എം. ഇബ്രാഹിമിന്റെ ആശീര്‍വാദത്തോടെയാണ് യോഗം. നാണുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പത്തിലധികം സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എത്തുമെന്നാണ് അവകാശവാദം. എന്നാല്‍ യോഗം  പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നാണ് ദേവഗൗഡ വിഭാഗം വ്യക്തമാക്കുന്നത്.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു പിന്നാലെ എന്‍ഡിഎ സഖ്യത്തില്‍ ചേരാനുള്ള എച്ച്.ഡി. ദേവെഗൗഡയുടെയും മകന്‍ കുമാരസ്വാമിയുടെയും തീരുമാനമാണു ജെഡിഎസിനെ പിളര്‍പ്പിലെത്തിച്ചത്. തീരുമാനത്തെ പരസ്യമായി എതിര്‍ത്ത കര്‍ണാടക പ്രസിഡന്റ് സിഎം ഇബ്രാഹിമിനെ ആദ്യം സ്ഥാനത്തു നിന്നും പിന്നീട് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.  ഇതോടെ ദേവെഗൗഡയുടെ തീരുമാനത്തെ എതിര്‍ക്കുന്ന ദേശീയ വൈസ് പ്രസിഡന്റ് സി കെ നാണുവിനെ മുന്‍നിര്‍ത്തി സമാന്തര കമ്മിറ്റിയുണ്ടാക്കാന്‍ നീക്കം തുടങ്ങിയത്. എന്നാല്‍ ഇരുവിഭാഗത്തിലും നില്‍ക്കാത്ത കേരള പ്രസിഡന്റ് മാത്യു ടി. തോമസും മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും നിലപാട് വ്യക്തമാക്കണെമന്നും ആവശ്യം ഉയരുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com