മുഹൂര്‍ത്തം തെറ്റും, എന്റെ പത്രിക ആദ്യം സ്വീകരിക്കണമെന്ന് പത്മജ; അതിനു മുമ്പേ എത്തിയെന്ന് എതിര്‍സ്ഥാനാര്‍ഥി തൃശൂരില്‍ തര്‍ക്കം

Dispute during nomination submission of candidates in Thrissur
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആലങ്കോട് ലീലാകൃഷ്ണന്‍ പത്രിക സമര്‍പ്പി ക്കുന്നു
Updated on
1 min read

തൃശൂര്‍: തൃശൂരില്‍ സ്ഥാനാര്‍ഥികളുടെ പത്രികാസമര്‍പ്പണവേളയില്‍ തര്‍ക്കവും ഒച്ചപ്പാടും. മുഹൂര്‍ത്തം തെറ്റുമെന്ന് ബിജെപിയും അവര്‍ക്കുമുമ്പേ എത്തിയ തങ്ങളുടെ പത്രിക ചട്ടപ്രകാരം സ്വീകരിക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പട്ടതോടെയാണ് തര്‍ക്കമുണ്ടായത്.

പത്രിക സമര്‍പ്പിക്കാന്‍ ആദ്യമെത്തിയ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി രാജന്‍ പല്ലന്റെ നടപടിക്രമങ്ങളില്‍ താമസംവന്നതാണ് മുന്നണികള്‍ തമ്മിലുള്ള തര്‍ക്കത്തിലെത്തിച്ചത്. തൊട്ടുപിറകേ എത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആലങ്കോട് ലീലാകൃഷ്ണന്റെ പത്രികസ്വീകരിക്കും മുമ്പെ തങ്ങളുടേത് സ്വീകരിക്കണമെന്ന് പത്മജവേണുഗോപാല്‍ ആവശ്യപ്പെട്ടതോടെ വാക്കേറ്റമായി. മുഹൂര്‍ത്തം തെറ്റുമെന്നായിരുന്നു ബിജെപി ഉന്നയിച്ച വാദം.

Dispute during nomination submission of candidates in Thrissur
ക്ഷേമ പെന്‍ഷന്‍ വിഷുവിന് മുന്‍പ്, ബുധനാഴ്ച മുതൽ വിതരണം ചെയ്യും

തുടര്‍ന്ന് ഉദ്യോഗസ്ഥരും എല്‍ഡിഎഫ് നേതാക്കളും വാക്കേറ്റമായി. ഊഴമനുസരിച്ച് തങ്ങളാണ് രണ്ടാമതെത്തിയത്. അതു തെറ്റിക്കരുതെന്ന് സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്ന വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ഇതോടെ ഉദ്യോഗസ്ഥര്‍ അങ്കലാപ്പിലായി. ഒടുവില്‍ എല്‍ഡിഎഫിന്റെ പത്രിക വാങ്ങിവയ്ക്കാനും വെരിഫിക്കേഷന്‍ ബിജെപിയുടെ പത്രികാസമര്‍പ്പണത്തിനുശേഷം നടത്താനും ധാരണയാവുകയായിരുന്നു.

Summary

Kerala Assembly Election 2026: Dispute during nomination submission of LDF and BJP candidates in Thrissur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com