സിഐടിയുമായി തർക്കം; ടഫൻ‍ഡ് ​ഗ്ലാസ് ലോറിയിൽ കിടന്നത് ഒരാഴ്ച, ഒടുവിൽ...

വൈദ​​ഗ്ധ്യമില്ലാത്ത തൊഴിലാളികൾ ​ഗ്ലാസ് ഇറക്കരുതെന്ന് സ്ഥാപന ഉടമകൾ
Dispute with CITU
Dispute with CITU
Updated on
1 min read

കൊച്ചി: നിർമാണ സ്ഥലത്ത് ടഫൻഡ് ​ഗ്ലാസ് പാനലുകൾ ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഇന്റീരിയർ ഡിസൈനിങ് സ്ഥാപന ഉടമകളും സിഐടിയു ചുമട്ടു തൊഴിലാളികളും തമ്മിൽ തർക്കം. മരടിലാണ് സംഭവം. വൈദ​​ഗ്ധ്യമില്ലാത്ത തൊഴിലാളികൾ ​ഗ്ലാസ് ഇറക്കരുതെന്ന് സ്ഥാപന ഉടമകൾ പറഞ്ഞതോടെയാണ് പ്രതിസന്ധിയുണ്ടായത്.

ലോറിയിൽ കൊണ്ടു വന്ന ​ഗ്ലാസുകൾ തങ്ങൾ തന്നെ ഇറക്കുമെന്നായിരുന്നു സിഐടിയു നിലപാട്. എന്നാൽ വൈ​ദ​ഗ്ധ്യമില്ലാത്ത തൊഴിലാളികളെ കൊണ്ട് ​ഗ്ലാസ് ഇറക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സ്ഥാപന ഉടമകൾ. ​ഗ്ലാസുകൾ ഇറക്കുന്നതിനുള്ള ഉപകരണങ്ങൾ പോലുമില്ലാതെയാണ് തൊഴിലാളികൾ വന്നതെന്നും ഇറക്കിയാൽ തന്നെ പത്ത് മീറ്ററിനപ്പുറത്തേക്ക് ​ഗ്ലാസ് കൊണ്ടു പോകില്ലെന്നു പറഞ്ഞതായും ഉടമകൾ ആരോപിക്കുന്നു. ചില സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള തൊഴിലാളികൾ വന്ന് അശ്രദ്ധമായി ​ഗ്ലാസുകൾ ഇറക്കിയത് തങ്ങൾക്ക് വലിയ നഷ്ടം വരുത്തി വച്ചതായും ഉടമകൾ ആരോപിച്ചു.

Dispute with CITU
സുരക്ഷാ വീഴ്ചകള്‍ മനസിലാക്കി, വാര്‍ഡന്‍മാരുടെ ശ്രദ്ധ പരീക്ഷിച്ചു, ചപ്പാത്തി മാത്രം കഴിച്ച് തടികുറച്ചു; ഗോവിന്ദച്ചാമി നടപ്പാക്കിയത് ഒരുവര്‍ഷത്തെ പ്ലാന്‍

എന്നാൽ ഇത് തങ്ങളുടെ പണിയാണെന്നും ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിലില്ലെന്നും സിഐടിയു വ്യക്തമാക്കിയതോടെ ​ഗ്ലാസ് ലോറിയിൽ തന്നെ കിടന്നു. തർക്കത്തെ തുടർന്നു ​ഗ്ലാസ് ലോറിയിൽ തന്നെ ഒരാഴ്ചയോളമാണ് ഇങ്ങനെ കിടന്നത്. ഒടുവിൽ പൊലീസെത്തിയാണ് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടത്. മധ്യസ്ഥ ചർച്ചകൾ നടത്തി മറ്റൊരു സ്ഥലത്തു നിന്നു വൈദ​ഗ്ധ്യമുള്ള തോഴിലാളികളെ സിഐടിയു തന്നെ കൊണ്ടു വന്നാണ് ​ഗ്ലാസ് ഇറക്കിയത്.

Dispute with CITU
കനത്ത മഴ; ഡാമുകളിൽ ജലനിര‍പ്പ് ഉയരുന്നു; ഷോളയാറില്‍ സ്പിൽവേ ഷട്ടർ ഉയർത്തി
Summary

Dispute with CITU: A dispute broke out between the proprietors of an interior designing firm and headload workers over the unloading of toughened glass panels at a construction site in Maradu on Friday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com