സുരക്ഷാ വീഴ്ചകള്‍ മനസിലാക്കി, വാര്‍ഡന്‍മാരുടെ ശ്രദ്ധ പരീക്ഷിച്ചു, ചപ്പാത്തി മാത്രം കഴിച്ച് തടികുറച്ചു; ഗോവിന്ദച്ചാമി നടപ്പാക്കിയത് ഒരുവര്‍ഷത്തെ പ്ലാന്‍

ശിക്ഷയില്‍ ഇളവ് കിട്ടില്ലെവന്ന് കണ്ടതോടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടാന്‍ പദ്ധതി ആസൂത്രണം ചെയ്തത്
Govindachamy in police custody
Govindachamy plotted jailbreak meticulously for over a yearSpecial arrangement
Updated on
1 min read

കണ്ണൂര്‍: സൗമ്യ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ഗോവിന്ദച്ചാമി ജയില്‍ ചാടാന്‍ നടത്തിയത് വന്‍ ആസൂത്രണം. ജയില്‍ ചാടി പിടിക്കപ്പെട്ടതിന് പിന്നാലെ പൊലീസിന് നല്‍കിയ മൊഴിയില്‍ ഉള്‍പ്പെടെ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷത്തോളമായി ജയില്‍ ചാട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഗോവിന്ദച്ചാമി ചെയ്തിരുന്നു എന്നാണ് വിവരം. ഇതിനായി പലതവണ ഉദ്യോഗസ്ഥരുടെ കരുതല്‍ ഉള്‍പ്പെടെ ഇയാള്‍ പരിശോധിച്ചിരുന്നു.

Govindachamy in police custody
മതില്‍ ചാടാന്‍ ഡ്രം; ജയിലില്‍ പരിശീലനം; രാത്രി സംസ്ഥാനം വിടാന്‍ പദ്ധതിയിട്ടു; ഗോവിന്ദചാമിയുടെ 'പ്ലാന്‍' ഇങ്ങനെ...

ശിക്ഷയില്‍ ഇളവ് കിട്ടില്ലെവന്ന് കണ്ടതോടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടാന്‍ പദ്ധതി ആസൂത്രണം ചെയ്തത്. വാര്‍ഡന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പലപ്പോഴും അശ്രദ്ധമായി കാര്യങ്ങള്‍ കൈകാര്യം ചെയ്തത് അഴിമുറിയ്ക്കാന്‍ ഉള്‍പ്പെടെ സഹായകരമായി. ഉദ്യോഗസ്ഥറുടെ ശ്രദ്ധ പരിശോധിക്കാന്‍ സെല്ലില്‍ നിന്നും ഗ്ലാസും പേപ്പറും ഉള്‍പ്പെടെ വലിച്ചെറിഞ്ഞിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഗോവിന്ദച്ചാമിയുടെ മൊഴിയിലുണ്ടെവന്നാണ് സൂചനകള്‍.

ഗോവിന്ദച്ചാമിയെ പിടികൂടി ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരങ്ങളിലും ഇയാളുടെ ആസുത്രണം സംബന്ധിച്ച് സൂചനകള്‍ നല്‍കുന്നുണ്ട്. രക്ഷപ്പെടുന്നതിന് ഏകദേശം 20 ദിവസം മുമ്പാണ് ഗോവിന്ദച്ചാമി കമ്പികള്‍ മുറിക്കാന്‍ തുടങ്ങിയതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മഴ പെയ്ത സമയത്തായിരുന്നു കമ്പി അറുക്കാന്‍ ശ്രമിച്ചത്. ശബ്ദം പുറത്തറിയാതിരിക്കാന്‍ ആയിരുന്നു ഇത്. പരിശോധനയില്‍ കേടുപാടുകള്‍ ശ്രദ്ധയില്‍പെടാതിരിക്കാന്‍ കമ്പികള്‍ ഭാഗികമായി മാത്രമാണ് മുറിച്ചുവച്ചത്. രക്ഷപ്പെട്ട ദിവസം മാത്രമാണ് ബാക്കിഭാഗം മുറിച്ച് കമ്പി വളച്ച് പുറത്ത് കടന്നത്.

Govindachamy in police custody
ഗോവിന്ദച്ചാമി വിയ്യൂരിലേക്ക്; ജയില്‍മാറ്റം കനത്ത സുരക്ഷയില്‍, ഏകാന്തസെല്ലില്‍ പാര്‍പ്പിക്കും

അഴികള്‍ക്കിടയിലൂടെ പുറത്തുകടക്കാന്‍ വേണ്ടിയാണ് ഇയാള്‍ ശരീരഭാരം കുറച്ചതെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഒരുവര്‍ഷമായി ഇതിനായി ഭക്ഷണ നിയന്ത്രണം നടത്തി. ചപ്പാത്തിമാത്രമായിരുന്നു കഴിച്ചത്. ഇടക്കാലത്ത് തടിച്ച് ആരോഗ്യവാനെന്ന് തോന്നിച്ചിരുന്ന ഗോവിന്ദച്ചാമി ഇപ്പോള്‍ കാണുന്ന നിലയില്‍ എല്ലുന്തിയ നിലയിലേക്ക് മാറിയത് രക്ഷപ്പെടാന്‍ ഉള്ള പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു. പിടിക്കപ്പെടുന്ന സമയത്തെ രൂപത്തിലേക്ക് മാറാന്‍ മാസങ്ങളായി ഷേവ് ചെയ്തിരുന്നില്ല. ഇതിനായി ബ്ലേഡ് അലര്‍ജിയാണെന്ന് പറഞ്ഞതായിരുന്നു ഇളവ് വാങ്ങിയത്. ജയില്‍ ചാടിയാല്‍ തിരിച്ചറിയാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നാണ് വിലയിരുത്തല്‍. ഇതിനൊപ്പം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഗോവിന്ദച്ചാമി കൃത്യമായി മനസിലാക്കിയിരുന്നു എന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Summary

Govindachamy, the convict in the 2011 Soumya rape and murder case, was meticulously crafted operation that unfolded over a year.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com