ഇന്നും കൂടുതൽ കോവിഡ് കേസുക‌ൾ മലപ്പുറത്ത്; ഏഴ് ജില്ലകളിൽ 1000ത്തിലധികം, കണക്കുകൾ ഇങ്ങനെ 

കൊല്ലം, കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളിലാണ് ആയിരത്തിലധികം കേസുകൾ സ്ഥിരീകരിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൂടുതൽ കോവിഡ് കേസുകൾ മലപ്പുറം ജില്ലയിൽ. 1553 പേർക്കാണ് ജില്ലയിൽ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊല്ലം 1271, കോഴിക്കോട് 1180, തൃശൂർ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098 എന്നീ ജില്ലകളിലാണ് ഇന്ന് ആയിരത്തിലധികം കേസുകൾ സ്ഥിരീകരിച്ചത്. ആലപ്പുഴ 720, കണ്ണൂർ 719, കാസർഗോഡ് 708, കോട്ടയം 550, പത്തനംതിട്ട 374, വയനാട് 300, ഇടുക്കി 216 എന്നിങ്ങനേയാണ് മറ്റു ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 68 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,363 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 606 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 146 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,505 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,243 പേർ രോഗമുക്തി നേടി. ഇതോടെ 1,03,764 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,31,394 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,91,753 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com