

പത്തനംതിട്ട: കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ അധികൃതരുമായി ജനം സഹകരിക്കണമെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ തയ്യാറാകണമെന്നും വീണ്ടും അഭ്യര്‍ത്ഥിച്ച് മന്ത്രി പി സി വിഷ്ണുനാഥ്. ആളുകള്‍ ടെറസുകള്‍ ഉണ്ടെന്ന് കരുതി വീട്ടില്‍ തന്നെ കഴിയരുത്. ടെറസുകള്‍ സുരക്ഷിതമല്ല. എത്രയും വേഗം ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറണം. അതീവ ജാഗ്രത വേണ്ട സമയമാണെന്നും മന്ത്രി പറഞ്ഞു. മിന്നല്‍ പ്രളയത്തിന് സാധ്യതയുള്ളതിനാല്‍ ആളുകള്‍ എത്രയും വേഗം ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറണമെന്ന് ഇന്നലെയും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
ആളുകള്‍ക്കുള്ള നിര്‍ദേശങ്ങളുമായി വാഹനങ്ങളില്‍ മൈക്ക് വെച്ച് അനൗണ്‍സ്‌മെന്റും നടത്തുന്നുണ്ട്. നിറപുത്തിരിക്ക് ആയി ശബരിമല നട തുറന്നിരിക്കുകയാണ്. ശബരിമലയിലേക്ക് തീര്‍ഥാടകരെ കയറ്റില്ല. പത്തനംതിട്ടയില്‍ അതീവ ഗുരുതര സാഹചര്യം തുടരുകയാണ്. റാന്നിയും ആറന്‍മുളയും വീണ്ടും കടുത്ത പ്രളയ ഭീഷണിയിലായി. മൂഴിയാര്‍ ഡാം ഏതു സമയത്തും തുറക്കും. കൊല്ലത്തുനിന്ന് കൂടുതല്‍ മത്സ്യ ബോട്ടുകള്‍ പത്തനംതിട്ടയിലേക്ക് തിരിച്ചു.
അപ്പര്‍ കുട്ടനാട് വെള്ളത്തില്‍ മുങ്ങി. കുറ്റൂര്‍, പെരിങ്ങര, നെടുംമ്പ്രം, നിരണം, കടപ്ര, തിരുവല്ല നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങള്‍ മുങ്ങി. നൂറുകണക്കിന് വീടുകള്‍ ഒറ്റപ്പെട്ട നിലയിലാണ്. ഇന്നലെ രാത്രി നിര്‍ത്താതെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് മേഖലയിലെ നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates