ഡോക്ടര്‍മാരുടെ സമരം; മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തും

നാളെ രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് ചര്‍ച്ച.
ഡോക്ടർ വന്ദനയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ, ഡോക്ടർമാരുടെ പ്രതിഷേധം/ ചിത്രം; പിടിഐ
ഡോക്ടർ വന്ദനയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ, ഡോക്ടർമാരുടെ പ്രതിഷേധം/ ചിത്രം; പിടിഐ
Updated on
1 min read

തിരുവനന്തപുരം:  കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ യുവ ഡോക്ടര്‍ ദാരുണമായി കൊല ചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സമരം തുടരുന്ന പശ്ചാത്തലത്തില്‍, ഡോക്ടര്‍മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. നാളെ രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് ചര്‍ച്ച. അതേസമയം, നാളെയും സമരം തുടരുമെന്ന് കെജിഎംഒഎ നേതാക്കള്‍ പറഞ്ഞു. 

ഇന്ന് ഡോക്ടര്‍മാരുടെ സംഘടനയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയം കണ്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ചര്‍ച്ച നടത്തുന്നത്. ഇന്ന് സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കുമെന്നും  കെജിഎംഒഎ ഭാരവാഹികള്‍ അറിയിച്ചു. 

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തിയിരുന്നു. അടിയന്തര ചികിത്സ ഒഴികെയുള്ള എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കും. സംഭവത്തില്‍ കുറ്റക്കാരായവരുടെ പേരില്‍ മാതൃകപരമായ ശിക്ഷനടപടികള്‍ സീകരിക്കുന്നതിനൊപ്പം ഇത്തരം പൈശാചികമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണം എന്ന് സംഘടന ആവശ്യപ്പെട്ടു. ആശുപത്രികളില്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കുകയും, കസ്റ്റഡിയിലുള്ള പ്രതികളെ പരിശോധനയ്ക്ക് കൊണ്ടു വരുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ നിശ്ചയമായും പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും ട്രയാജ് സംവിധാനം അടിയന്തരമായി നടപ്പാക്കുകയും ചെയ്യണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. 

അതേസമയം, ഡോ.വന്ദനാ ദാസിന്റെ മൃതദേഹം ജന്മനാടായ കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വസതിയിലെത്തിച്ചു. രാത്രി എട്ടു മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വീട്ടുമുറ്റത്ത് തയാറാക്കിയ പ്രത്യേക പന്തിലിലാണ് പൊതുദര്‍ശനം. വന്‍ ജനാവലിയാണ് വന്ദനയെ അവസാനമായി കാണുന്നതിന് എത്തുന്നത്. മന്ത്രിമാരായ വിഎന്‍ വാസവന്‍, റോഷി അഗസ്റ്റിന്‍, ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉള്‍പ്പെടെയുള്ളവരും എത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടു വളപ്പിലാണ് സംസ്‌കാരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com