കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കും; മന്ത്രിസഭാ യോഗ തീരുമാനം

ഇത്തരത്തില്‍ ഭൂമി കൈവശം വെച്ച് വരുന്നവര്‍ പലവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്.
Document will be granted on forest land regardless of the area of buildings cabinet meeting decisions
മന്ത്രിസഭായോഗം
Updated on
1 min read

തിരുവനന്തപുരം: കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കും. 1977ന് മുമ്പ് വനഭൂമി കൈവശം വെച്ചു വരുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ ഭൂമി പതിച്ചു നല്‍കാന്‍ 1993ലെ ഭൂപതിവ് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഇത്തരത്തില്‍ ഭൂമി കൈവശം വെച്ച് വരുന്നവര്‍ പലവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ചട്ടപ്രകാരം ഷോപ്പ് സൈറ്റിന് പട്ടയം അനുവദിക്കാന്‍ വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് കൈവശ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ വിസ്തൃതി പരിഗണിക്കാതെ തന്നെ പട്ടയം നല്‍കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയത്.

Document will be granted on forest land regardless of the area of buildings cabinet meeting decisions
'31 ദിവസങ്ങള്‍ക്ക് ശേഷം ഇങ്ങനെ ഒരുവാര്‍ത്തയുടെ യുക്തി മനസിലാകുന്നില്ല'; ആചാര ലംഘനം നടത്തിയിട്ടില്ല; ആസൂത്രിത വിവാദമെന്ന് വിഎന്‍ വാസവന്‍

സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷനില്‍ ഹെല്‍പ്പര്‍ തസ്തികയില്‍ നിയമിതരായ കോച്ച് ബില്‍ഡര്‍മാര്‍ക്ക് എട്ട് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് സമയ ബന്ധിത ഹയര്‍ ഗ്രേഡ് അനുവദിക്കാനും മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി. ബിവറേജസ് കോര്‍പറേഷനിലെ മറ്റ് ജീവനക്കാരുടെ സീനിയോരിറ്റിയെ ബാധിക്കാത്ത തരത്തില്‍, 23,700- 52,600 എന്ന ശമ്പള സ്‌കെയിലിലാണ് ഹയര്‍ ഗ്രേഡ് അനുവദിക്കുക.

Document will be granted on forest land regardless of the area of buildings cabinet meeting decisions
'31 ദിവസങ്ങള്‍ക്ക് ശേഷം ഇങ്ങനെ ഒരുവാര്‍ത്തയുടെ യുക്തി മനസിലാകുന്നില്ല'; ആചാര ലംഘനം നടത്തിയിട്ടില്ല; ആസൂത്രിത വിവാദമെന്ന് വിഎന്‍ വാസവന്‍

സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡിലെ തൊഴിലാളികള്‍ക്ക്, (2019 ജനുവരി ഒന്ന് മുതല്‍ 2022 ഡിസംബര്‍ വരെ) ദിവസം 28 രൂപ നിരക്കില്‍ 2,54,69,618 രൂപ ഇടക്കാലാശ്വാസമായി അധികമായി നല്‍കിയ തുക തിരികെ പിടിക്കുന്ന നടപടി ഒഴിവാക്കാനും തീരുമാനമയിട്ടുണ്ട്.

Summary

Document will be granted on forest land regardless of the area of buildings cabinet meeting decisions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com