

അമേരിക്കയിലേക്കുള്ള എച്ച്-1ബി വിസ നയത്തില്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടം കൊണ്ടുവന്ന മാറ്റം ആശങ്കയുണ്ടാക്കുന്നതെന്ന് നിരീക്ഷണം. കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള ചെറുതും വലുതുമായ കമ്പനികളെ ബാധിക്കുന്നതാണ് ട്രംപിന്റെ പുതിയ നയം. എച്ച്-1ബി വിസയ്ക്ക് തുക ഉയര്‍ത്തിയതോടെ മിക്കവാറും അമേരിക്കന്‍ കമ്പനികള്‍ റിക്രൂട്ട്‌മെന്റ് ഉള്‍പ്പെടെ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും എഴുത്തുകാരനും ഗവേഷകനും വിദേശകാര്യ വിദഗ്ധനുമായ ജെ എസ് അടൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
പോസ്റ്റ് പൂര്‍ണരൂപം-
അമേരിക്കയില്‍ ട്രമ്പ് സര്‍ക്കാര്‍പുതിയ H1B വിസക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് വച്ചത് എങ്ങനെ ബാധിക്കും?
ഇന്നലെ വൈകുന്നേരം വൈറ്റ് ഹൗസ് പറഞ്ഞത് അനുസരിച്ചു നിലവില്‍ ഉള്ള H1 B വിസകളെ സാരമായി ബാധിക്കില്ല. ഏതാണ്ട് ഏഴു ലക്ഷം ഇന്ത്യ ക്കാര്‍ യു എസില്‍ H1 B വിസയില്‍ ജോലി ചെയ്യുന്നുണ്ട്.
മലയാളികളില്‍ ഐ ടി/ മെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഒരുപാട് പേര് H1 B ബിസിനസ്സ് വിസയിലാണ്. അവിടെ 8 മുതല്‍ 16 വര്‍ഷം ചെയ്യുന്ന പലര്‍ക്കും ഇപ്പോഴും ഗ്രീന്‍ കാര്‍ഡ് കിട്ടാതെ H1 B Visa യിലാണ്.
ഇന്ത്യന്‍ കമ്പനീകളായ ടി സി എസ്,ഇന്‍ഫോസിസ്, വിപ്രോ, എച് ഐ ഐ ല്‍, മഹീന്ദ്ര ടെക് മുതലായ കമ്പനികളെയും കേരളത്തില്‍ നിന്നുള്ള യൂഎസ് ടി ഗ്ലോബല്‍ അടക്കം ചെറുതും വലുതുമായ കമ്പനികളെയും ബാധിക്കും. പലപ്പോഴും ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് H1B ബിസിനസ്സ് വിസയില്‍ പോയി പിന്നീട് അമേരിക്കന്‍ കമ്പനികളില്‍ വര്‍ഷം ഒരു ലക്ഷം ഡോളര്‍ തൊട്ട് മൂന്ന് ലക്ഷം ഡോളര്‍ വരെ H1 B വിസ യില്‍ ജോലി ചെയ്യുന്നവരുണ്ട്. അവരുടെ വിസ പുതുക്കലിനു ഒരു ലക്ഷം ഡോളര്‍ വേണോ എന്ന് കണ്ടു അറിയണം. എന്തായാലും ഇപ്പോള്‍ പറയുന്നത് ഒരു തവണ ഒരു ലക്ഷം ഡോളര്‍ മതി എന്നാണ്.
പലപ്പോഴും താരിഫിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ ഇന്ന് പറയുന്നത് ആയിരിക്കില്ല ട്രമ്പ് നാളെ പറയുന്നത്. അത് കൊണ്ട് തന്നെ ഇപ്പോഴുള്ള H1 B visa പുതിയ ഫീസ് ആരൊക്കെയൊക്കെ ബാധിക്കും എന്ന് കണ്ടറിയാം ??
സാധാരണ കേരളത്തിലേക്ക് പണം അയക്കുന്നത് ആദ്യ ജനറേഷന്‍ മൈഗ്രൈന്‍സ് ആണ്. യുഎസ്എയില്‍ ഉള്ള ഒരു നല്ല ശതമാനം ഐടി മേഖലയിലും മെഡിക്കല്‍ മേഖലയിലും ഉള്ള മൈഗ്രൈന്‍സില്‍ നല്ല ശതമാനം H1B വിസയിലാണ്. പിന്നീട് അവര്‍ ഗ്രീന്‍ കാര്‍ഡ്, സിറ്റിസന്‍ഷിപ്പ് എടുക്കുകയാണ് ചെയ്യുന്നത്.
അവിടെ പഠിക്കാന്‍ പോയി പഠന ശേഷം സ്റ്റുഡന്റസ് വിസയില്‍ നിന്ന് മിക്കവാറും പേര് H1B വിസയിലാണ് ജോലിക്ക് കയറുന്നത്. പലരും സ്‌കോളര്‍ഷിപ്പുകള്‍ ഇല്ലാതെ ഏതാണ്ട് അന്‍പത് ലക്ഷം തൊട്ട് മുകളിലോട്ട് ചിലവാക്കിയോ ലോണ്‍ എടുത്തോ ആണ് വിദ്യാര്‍ത്ഥികളെ പഠിക്കാന്‍ വിടുന്നത്. പഠിത്തം കഴിഞ്ഞു അവിടെ H1B വിസയില്‍ ജോലി വാങ്ങി ഒന്നോ രണ്ടോ കൊല്ലം കൊണ്ട് വിദ്യാഭ്യാസ ലോണ്‍/ മുതല്‍ അടക്കാമെന്ന പ്രതീക്ഷയിലാണ് പലരും അമേരിക്കയില്‍ പഠിക്കാന്‍ പോകുന്നത്.
കേരളത്തില്‍ റെമിറ്റന്‍സ് വരുന്നതില്‍ ഇന്ന് ഏറ്റവും മുന്നില്‍ 27.7% നില്‍ക്കുന്നത് യുഎസ്എയാണ്. അവിടെ തന്നെ കൂടുതല്‍ പൈസ അയക്കുന്നത് ഐടിയിലും മറ്റു മേഖലയിലും H1 B വിസയില്‍ പോകുന്ന ന്യൂ മൈഗ്രൈന്‍സാണ്. അത് കൊണ്ട് തന്നെ കേരളത്തില്‍ ഉള്ള റെമിറ്റന്‍സിനെ ബാധിക്കാം. ഇപ്പോള്‍ തന്നെ യൂഎസിന് വെളിയില്‍ പൈസ അയക്കുന്നതിനുള്ള ടാക്‌സ് ഇങ്ങോട്ടുള്ള പൈസ അയക്കുന്നതിനെ ബാധിക്കും.
സാധാരണ കേരളത്തിലേക്ക് പണം അയക്കുന്നത് കേരളത്തില്‍ അച്ഛന്‍ അമ്മ, അടുത്ത ബന്ധുക്കള്‍ ഉള്ള ആദ്യ ജനറേഷന്‍ മൈഗ്രൈന്‍സ് ആണ്. പക്ഷെ അവിടെ സിറ്റിസന്‍ ഷിപ്പും വീടും കാറും മോര്‍ട് ഗേജും കുട്ടികളുടെ വിദ്യാഭ്യാസ ചിലവും കഴിഞ്ഞാല്‍ നാട്ടില്‍ വലുതായി പൈസ അയക്കാന്‍ കാണില്ല. നെറ്റ് സേവിങ് വര്‍ഷം ഒരു ലക്ഷം ഡോളര്‍ ഉണ്ടാകാന്‍ വാര്‍ഷിക വരുമാനം അതിന്റ നാലു ഇരട്ടി വേണം. ടാക്‌സ് കൊടുത്തു കഴിഞ്ഞു ഒരു ലക്ഷം വാര്‍ഷിക വരുമാനം ഉള്ള ഇന്ത്യക്കാര്‍ കുറവാണ്.
അത് കൊണ്ട് തന്നെ അവിടെ പോയി ആദ്യപത്തു വര്‍ഷം H1B വിസയിലോ മറ്റു വിസയിലോ പോകുന്നവരാണ് നാട്ടിലെ ക്ക് പണം അയക്കുന്നത്. HiB ബിസിനസ്സ് വിസയില്‍ പോകുന്നവര്‍ കുറഞ്ഞാല്‍ കേരളത്തിലെ റെമിറ്റാന്‍സിനെ ബാധിക്കും.
ട്രമ്പിന്റെ ഈ കടുത്ത നടപടി അമേരിക്കന്‍ കമ്പനികളെ ബാധിക്കും. കാരണം അമേരിക്കയില്‍ ജനിച്ചു വളര്‍ന്നു കംപ്യൂട്ടർ രംഗത്ത് പരിചയം ഉള്ളവര്‍ വലിയ സംഖ്യ അല്ല. അത് കൊണ്ട് തന്നെ അവര്‍ക്ക് കൂടുതല്‍ ശമ്പളം കൊടുത്താലും കമ്പനികള്‍ക്ക് ആവശ്യമായ മാനവ ശേഷി അടുത്തവര്‍ഷങ്ങളില്‍ കിട്ടുമോ എന്ന് സംശയം.
മിക്കവാറും അമേരിക്കന്‍ കമ്പനികള്‍ റിക്രൂട്ട്മെന്റ് കുറച്ചു എ ഐ/ ആട്ടോ മേഷനില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നത് കൊണ്ടും അവര്‍ ഒരു ലക്ഷം ഡോളര്‍ മുടക്കി H1B വിസ യില്‍ പുതിയ റിക്രൂട്ട്മെന്റ് കുറയ്ക്കും.
ഇതിന് വേറെ പോം വഴി പല അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയില്‍ ഇപ്പോഴുള്ള ഡെവലപ്പ്മെന്റ് സെന്‍ററുള്‍ കൂട്ടാന്‍ സാധ്യത ഉണ്ട്. പല ഐ ടി കമ്പനികളും ലാഭം കൂട്ടുന്നത് സാലറി കമ്പോനന്റ് കുറച്ചാണ്. അത് കൂട്ടിയാല്‍ പ്രോഫിറ്റ് മാര്‍ജിന് കുറയും. അത് കൊണ്ട് തന്നെ വ്യക്തികളോ കമ്പനികളോ H1 ബി വിസക്ക് വലിയ ഫീസ് കോടതി യില്‍ ചോദ്യം ചെയ്യാന്‍ സാധ്യത ഉണ്ട്.
എന്തായാലും യൂ എസ് ഇക്കണോമിയുടെ അടിസ്ഥാനം മൈഗ്രൈന്‍സ് ഇക്കോണോമിയാണ്. യുഎസില്‍ പതിനേഴാം നൂറ്റാണ്ട് മുതല്‍ ആദ്യം കുടിയേറിയവര്‍ മിക്കവാറും ബ്രിട്ടനില്‍ നിന്നും യുറോപ്പില്‍ നിന്നും കുടിയേറിയ രാഷ്ട്രീയ, സമ്പയത്തിക അഭയാര്‍ത്ഥികള്‍ ആയിരുന്നു. യൂ എസ് സാമ്പത്തികം വളര്‍ന്നത് ആഫ്രിക്കയില്‍ നിന്ന് കൊണ്ട് വന്ന അടിമവേല കൊണ്ടാണ്. അമേരിക്കയുടെ വലിയ സാമ്പത്തിക വളര്‍ച്ച ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ പുതിയ ഇമ്മീഗ്രന്‍സ് വളര്‍ത്തിയ സയന്‍സ് ടെക്‌നോളേജി ആയുധ വ്യാപാരം എന്നിവയിലൂടെയാണ്.
ഇന്ത്യയില്‍ നിന്ന് പ്രൊഫ ഷണല്‍ കുതിയേറ്റം തുടങ്ങിയിട്ട് ഏതാണ്ട് അറുപതില്‍ അധികം വര്‍ഷങ്ങളെ ആയുള്ളൂ. എന്റെ അമ്മക്ക് 1968 ല്‍ വിസയും ജോലിയും കിട്ടിയിട്ട് പോയില്ല. പക്ഷെ 1960 കള്‍ മുതല്‍ കേരളത്തില്‍ നിന്ന് ആദ്യം പോയത് നേഴ്‌സുമാരും ഡോക്ടമാരുമാണ്. എന്റെ കുടുംബത്തില്‍ നിന്ന് 1970കള്‍ മുതല്‍ മൈഗ്രേഷന്‍ ആരംഭിച്ചു. പക്ഷെ വലിയ തോതില്‍ കേരളത്തില്‍ നിന്ന് മൈഗ്രേഷന്‍ തുടങ്ങിയത് 1990കളില്‍ തുടങ്ങിയ H1B വിസ കൊണ്ടാണ്. അതില്‍ ഭൂരിപക്ഷവും ഐ ടി മേഖലയില്‍ നിന്ന്.
അമേരിക്ക ഉള്‍പ്പെടെ യൂറോപ്പിലും യുകെയിലും പൊതു കടം കൂട്ടിയത് ഉള്‍പ്പെടെ വിവിധ സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഭൂരിപക്ഷ മത വംശിയ രാഷ്ട്രീയം വളരുന്നു. അവിടെ ഉള്ള യുവാക്കള്‍ക്ക് ജോലികള്‍ കിട്ടാന്‍ വെല്ലു വിളികള്‍ നേരിടുന്നു. അത് കൊണ്ടൊക്കെ പുതിയ മൈഗ്രസ്ന്‍സിനെ intruders ആയി കാണുന്ന മനസ്ഥിതി കൂടുന്നു
സുഖ ജീവിതം നല്ല കരിയര്‍ സാമ്പത്തിക അവസരം സ്വാതന്ത്ര്യം മികച്ച സൗകര്യമൊക്കെയുള്ള അമേരിക്കന്‍ സ്വപ്നങ്ങള്‍ കണ്ടാണ് കഴിവും പ്രാപ്തിയും സ്വപ്നങ്ങളും കൊണ്ട് ഒരുപാട് യുവാക്കള്‍ക്ക് എങ്ങനെ എങ്കിലും അമേരിക്കയില്‍ എത്താന്‍ ശ്രമിച്ചു കൊണ്ടിരുന്നു
പക്ഷെ ആ പഴയ അമേരിക്കന്‍ സ്വപ്നങ്ങള്‍ നിറം മങ്ങിയതോടെ അമേരിക്ക പ്രിയപെട്ട ലക്ഷ്യമാകാതെ ആയിട്ട് ഏതാണ്ട് പത്തു വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ ട്രംപിന്റെ മേക്ക് അമേരിക്ക ഗ്രേറ്റ് അജണ്ട വെളുക്കാന്‍ തേച്ചത് പാണ്ടകുന്ന അവസ്ഥയാകും. ട്രംപിന്റെ പല നയങ്ങളും അമേരിക്കയെ ദോഷമായി ബാധിക്കും. ട്രംപ് കാലം കഴിഞ്ഞു അയാള്‍ ഇപ്പോള്‍ എടുത്ത പലതും മാറ്റേണ്ടി വരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates