

തിരുവനന്തപുരം: ശബരിമല സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടത്തിയ പരാമര്‍ശം ആവര്‍ത്തിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അഭിഭാഷകനോട് ദേവസ്വം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരം അഡീഷണല്‍ സബ്‌കോടതിയില്‍ സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളിക്ക് പങ്കുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തില്‍ നല്‍കിയ മാനനഷ്ടക്കേസിലെ കോടതി നടപടികള്‍ക്ക് ഇടയിലായിരുന്നു ആവശ്യം.
ഈ വാദം പരിഗണനയില്‍ എടുത്ത കോടതി പ്രതിപക്ഷ നേതാവിന്റെ മറുപടി എന്താണ് എന്ന് അഭിഭാഷകനോട് ചോദിച്ചു. തന്റെ കക്ഷിയോട് ചോദിച്ച ശേഷം മറുപടി നല്‍കാം എന്ന് സതീശന്റെ അഭിഭാഷകന്‍ മറുപടി നല്‍കി. കടുത്ത മാനസിക പ്രയാസമുണ്ടാക്കുന്നുണ്ടെന്നും സ്വര്‍ണം കട്ടവനെന്ന് വിളിക്കരുതെന്നുമായിരുന്നു കടകംപള്ളികയുടെ അഭിഭാഷകന്റെ അവശ്യം. കേസ് പരിഗണിക്കുന്നത് 18 ലേക്ക് മാറ്റി.
പ്രതിപക്ഷനേതാവിന്റെ അഭിപ്രായം മറ്റന്നാള്‍ കോടതി പരിഗണിക്കും. മാനഹാനി വരുത്തുന്ന പ്രസ്താവന നടത്തിയ സതീശന്‍ മാപ്പ് പറയണമെന്നും, സമാന പ്രസ്താവന നടത്തില്ലെന്ന് ഉറപ്പ് വരുത്തണമെന്നും 10 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് കടകംപളളി സുരേന്ദ്രന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നത്. കടകംപള്ളി നല്‍കിയ മാനനഷ്ട കേസിനെതിരെ വിഡി സതീശന്‍ തടസഹര്‍ജി നല്‍കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates