സണ്‍റൂഫ് തുറന്ന് പുറത്തേക്ക് നോക്കല്ലേ...; ശിക്ഷാര്‍ഹമായ കുറ്റം, കൗതുകമല്ല സുരക്ഷയ്ക്കാണ് മുന്‍ഗണന

സണ്‍റൂഫ്
സണ്‍റൂഫ്
Edited By:
Updated on: 
1 min read

തിരുവനന്തപുരം: വാഹനങ്ങളില്‍ സണ്‍റൂഫ് തുറന്ന് പുറത്തേക്ക് നോക്കുമ്പോഴുണ്ടായേക്കാവുന്ന അപകടങ്ങളില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. സണ്‍റൂഫ് തുറന്ന് കുട്ടികള്‍ പുറത്തെ കാഴ്ചകള്‍ നോക്കുമ്പോള്‍ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വന്നാലോ ചെറിയൊരു ആഘാതം ഉണ്ടായാലോ പോലും കുട്ടി കാറിന് പുറത്തേക്ക് തെറിച്ചുപോകാന്‍ സാധ്യതയുണ്ട്. കാറിന്റെ ബോഡിയില്‍ ശക്തിയായി ഇടിച്ച് കഴുത്തിനും തലയ്ക്കും ഗുരുതരമായ ക്ഷതമേല്‍ക്കാനോ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറഞ്ഞു.

വാഹനങ്ങളുടെ ഉള്ളില്‍ വായുസഞ്ചാരവും വെളിച്ചവും ഉറപ്പാക്കാന്‍ നല്‍കിയിട്ടുള്ളതാണ് സണ്‍റൂഫ് . അവ പുറത്തേയ്ക്ക് നിന്ന് കാഴ്ച കാണാനുള്ളതല്ല. കൂടാതെ റോഡരികിലെ താഴ്ന്നുനില്‍ക്കുന്ന വൈദ്യുത ലൈനുകള്‍, മരച്ചില്ലകള്‍, തെറിച്ചുവരുന്ന കല്ലുകള്‍, പട്ടം പറത്തുന്ന ചരടുകള്‍ എന്നിവ കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാകാം. സീറ്റ് ബെല്‍റ്റോ ചൈല്‍ഡ് സീറ്റോ ഇല്ലാതെ കുട്ടികളെ ഇത്തരത്തില്‍ നിര്‍ത്തുന്നത് മോട്ടോര്‍ വാഹന നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റവുമാണ്.കുട്ടികളുടെ ഒരു നിമിഷത്തെ കൗതുകത്തേക്കാള്‍ എപ്പോഴും മുന്‍ഗണന നല്‍കേണ്ടത് അവരുടെ സുരക്ഷയ്ക്കാണ്...

മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പ്

വാഹനങ്ങളുടെ ഉള്ളില്‍ വായുസഞ്ചാരവും വെളിച്ചവും ഉറപ്പാക്കാന്‍ നല്‍കിയിട്ടുള്ളതാണ് സണ്‍റൂഫ്. അവ പുറത്തേയ്ക്ക് നിന്ന് കാഴ്ച കാണാനുള്ളതല്ല. വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വന്നാലോ ചെറിയൊരു ആഘാതം ഉണ്ടായാലോ പോലും കുട്ടി കാറിന് പുറത്തേക്ക് തെറിച്ചുപോകാനോ കാറിന്റെ ബോഡിയില്‍ ശക്തിയായി ഇടിച്ച് കഴുത്തിനും തലയ്ക്കും ഗുരുതരമായ ക്ഷതമേല്‍ക്കാനോ സാധ്യതയുണ്ട്. കൂടാതെ റോഡരികിലെ താഴ്ന്നുനില്‍ക്കുന്ന വൈദ്യുത ലൈനുകള്‍, മരച്ചില്ലകള്‍, തെറിച്ചുവരുന്ന കല്ലുകള്‍, പട്ടം പറത്തുന്ന ചരടുകള്‍ എന്നിവ കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാകാം. സീറ്റ് ബെല്‍റ്റോ ചൈല്‍ഡ് സീറ്റോ ഇല്ലാതെ കുട്ടികളെ ഇത്തരത്തില്‍ നിര്‍ത്തുന്നത് മോട്ടോര്‍ വാഹന നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റവുമാണ്. കുട്ടികളുടെ ഒരു നിമിഷത്തെ കൗതുകത്തേക്കാള്‍ എപ്പോഴും മുന്‍ഗണന നല്‍കേണ്ടത് അവരുടെ സുരക്ഷയ്ക്കാണ്...

Summary

Don't look out through the open sunroof; it is a punishable offense

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com